Posted On
date_range Updated On
date_range കൊലപാതക കേസുകളിൽ ആൾൈദവം രാംപാൽ കുറ്റക്കാരനെന്ന് കോടതി
ഹിസാർ(ഹരിയാന): 2014ൽ നടന്ന രണ്ട് കൊലപാതക കേസുകളിൽ സ്വയം പ്രഖ്യാപിത ആൾൈദവം രാംപാൽ കുറ്റക്കാരനെന്ന് കോടതി. ഇയാൾക്കുള്ള ശിക്ഷാവിധി ഇൗ മാസം 16,17 തീയതികളിലായി നടക്കും. ഹരിയാനയിലെ ഹിസാർ അഡീഷണൽ സെഷൻസ് കോടതിയാണ് രാംപാൽ കുറ്റക്കാരനെന്ന് വിധിച്ചത്.
നേരത്തെയുള്ള മറ്റു ചില കേസുകളുമായി ബന്ധപ്പെട്ട് രാംപാൽ ജയിലിലാണ്. 2014 നവംബറിൽ ബർവാലയിലെ ആശ്രമത്തിൽ പൊലീസും രാംപാൽ അനുകൂലികളും തമ്മിൽ നടന്ന സംഘർഷത്തിൽ അഞ്ച് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടെ ആറു പേർ മരിച്ചതാണ് ആദ്യത്തെ കേസ്. കൂടാതെ രാംപാലിെൻറ ആശ്രമത്തിൽ 2014 നവംബർ18ന് ഒരു സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
രാംപാൽ ഉൾപ്പെടെ 23 പേരെയാണ് കുറ്റവാളികളെന്ന് കണ്ടെത്തിയത്. ഇതിൽ മൂന്ന് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. ആറു പേർ രണ്ട് കേസുകളിലും കുറ്റവാളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.