ബി.ബി.സിയെ നിരോധിക്കാൻ ഹിന്ദുസേന സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഇന്ത്യ ഗവൺമെന്റിനെതിരെയും ഇന്ത്യക്കെതിരെയും റിപ്പോർട്ടുകളും ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും ഉണ്ടാക്കുന്ന ബി.സി.സിയെയും അതിന്റെ മാധ്യമപ്രവർത്തകരെയും രാജ്യത്ത് സമ്പൂർണമായും നിരോധിക്കാൻ ഹരജി. ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്ത, ബീരേന്ദ്ര സിങ് എന്നിവരാണ് ഇത്തരമൊരു പൊതു താൽപര്യ ഹരജിയുമായി സുപ്രീംകോടതിയിലെത്തിയത്.

ഗുജറാത്ത് വംശഹത്യയും ഹിന്ദുത്വ വാഴ്ചയും പ്രതിപാദിക്കുന്ന ബി.ബി.സിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററി ഇന്ത്യയിൽ തടഞ്ഞതിനെതിരെ ‘ദ ഹിന്ദു’ ദിനപത്രത്തിന്റെ മുൻ എഡിറ്റർ എൻ. റാം, സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര, അഡ്വ. മനോഹർ ലാൽ ശർമ തുടങ്ങിയവർ സമർപ്പിച്ച ഹരജി അടുത്ത തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഹിന്ദു സേനയുടെ നീക്കം. 

Tags:    
News Summary - Hindu Sena in Supreme Court to ban BBC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.