ഗോദ്​​സെ പറഞ്ഞത്​ സ്​കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം -ഹിന്ദു മഹാസഭ

ഗ്വാളി​​യർ: മഹാത്മാഗാന്ധിയെ വധിച്ച നാഥൂറാം ഗോദ്​​സെ വിചാരണ വേളയിൽ നടത്തിയ പ്രസ്​താവനകൾ മധ്യപ്രദേശിലെ സ്​കൂ ൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭ. ഇതുമായി ബന്ധപ്പെട്ട്​ മധ്യപ്രദേശ്​ മുഖ്യമന്ത്രിക്ക്​ നിവേദനം നൽകിയതായി സംഘടനയുടെ ദേശീയ വൈസ്​പ്രസിഡൻറ്​ ജയ്​വീർ ഭരദ്വാജ്​ പറഞ്ഞു.

ഗോദ്​​​െസയെ 1949 നവംബർ 15ന്​ അംബാല ജയിലിലാണ്​ തൂക്കിക്കൊന്നത്​. ഗാന്ധി വധത്തിൽ നാരായൺ ആപ്​തയെയും തൂക്കിലേറ്റിയിരുന്നു. വെള്ളിയാഴ്​ച ഹിന്ദുമഹാസഭ പ്രവർത്തകർ ഗ്വാളിയറിലെ ഓഫിസിൽ ഗോദ്​​സയെയും നാരായൺ ആപ്​തയെയും അനുസ്​മരിച്ചിരുന്നു.
Tags:    
News Summary - hindu mahasabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.