അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ സത്യപ്രതിജ്ഞ ചെയ്തു

ഗോഹട്ടി: അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 13 അംഗ കാബിനറ്റും മുഖ്യമന്ത്രിയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഉള്‍പ്പടെയുള്ളവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഹിമന്ത ബിശ്വ ശർമ മുഖ്യമന്ത്രിയാകുന്നത്.

മുന്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും മുഖ്യമന്ത്രിയാകണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതോടെയാണ് തർക്കം ഉടലെടുത്തത്.

ഹിമന്ത ബിശ്വ ശർമയും സർബാനന്ദ് സോനോവാളും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ഡല്‍ഹിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

126 അംഗ അസം നിയമസഭയിൽ 60 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്. തെരഞ്ഞെടുപ്പിന് മുൻപ് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരേയും ഉയർത്തിക്കാണിച്ചിരുന്നില്ല. എന്തായാലും ഒരു മാസം നീണ്ട ഊഹാപോഹങ്ങൾക്ക് സത്യപ്രതിജ്ഞയോടെ വിരാമമായിരിക്കുകയാണ്. 

Tags:    
News Summary - Himanta Biswa Sarma Sworn-in as Assam's New Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.