ആരായിരുന്നു ഹിമാൻഷു റോയ്?

മുംബൈ: എ.ടി.എസ് ചീഫായിരുന്ന ഹിമാൻഷു റോയ് ആത്മഹത്യ ചെയ്തു എന്ന വാർത്ത വിശ്വസിക്കാനാകാതെ  നെറ്റിചുളിക്കുകയാണ് അദ്ദേഹത്തെ അറിയുന്ന ഭൂരിഭാഗം പേരും. മുംബൈയിലെ സ്വവസതിയിൽ ഇന്ന് ഉച്ചക്ക് സർവീസ് റിവോൾവർ കൊണ്ട് വെടിവെച്ചു മരിച്ചത് ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ പൊലീസ് ഉദ്യോഗസ്ഥരിലൊരാളാണ്. രണ്ട് വർഷങ്ങളായി കാൻസറിനോട് പൊരുതി ജീവിക്കുകയായിരുന്നു അദ്ദേഹം. ശബ്ദം കേട്ട് ഓടിയെത്തിയ ഉദ്യോഗസ്ഥൻ ഹിമാൻഷുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുംബൈയിലെ സെന്‍റ് സേവ്യോഴ്സിൽ കോളേജ് പഠനം പൂർത്തിയാക്കിയ ഹിമാൻഷു 1963ലാണ് ജനിച്ചത്. 1988 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം സർവീസിലിരിക്കെ പല പ്രമാദമായ കേസുകളും അന്വേഷിച്ച് കഴിവ് തെളിയിച്ചു. ദാവൂദ് ഇബ്രാഹിന്‍റെ സഹോദരൻ ഇക്ബാൽ കസ്കറിന്‍റ ഡ്രൈവറുടെ വെടിവെപ്പ് കേസ്, മാധ്യമപ്രവർത്തകനായ ജെ ഡേയുടെ കൊലപാതം, പല്ലവി പുർകയാസ്ഥ വധക്കേസ് എന്നിവ അതിൽ ചിലത് മാത്രം. ജോയിന്‍റ് കമ്മീഷണറായിരിക്കെയാണ് പ്രമാദമായ ക്രിക്കറ്റ് വാതുവെപ്പ് കേസ് അന്വേഷിച്ചത്. വിന്ദു ധാരാ സിങ്, ഗുരുനാഥ് മെയ്യപ്പൻ എന്നിവരെ അറസ്റ്റ് ചെയ്തതിന് ചുക്കാൻ പിടിച്ചതും ഇദ്ദേഹം തന്നെയാണ്.

പിന്നീടാണ് മുംബൈ ആന്‍റി ടെറർ സ്ക്വാഡിന്‍റെ ചീഫായി അദ്ദേഹം സ്ഥാനമേറ്റെടുക്കുന്നത്. സ്തുത്യർഹമായ സേവനമാണ് അദ്ദേഹം കാഴ്ച വെച്ചത്. ഇത് ശത്രുക്കളുടെ എണ്ണത്തിലും വർധനയുണ്ടാക്കി. മുംബൈയിൽ ആദ്യമായി ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തേണ്ടി വന്ന പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഹിമാൻഷു റോയ്.

Tags:    
News Summary - Himanshu Roy-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.