ന്യൂഡൽഹി: രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങളും ഇസ്‍ലാമോഫോബിയയും വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കരുതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ.
ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയിൽ മുസ്‍ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിഷേധങ്ങൾക്ക് മുന്നിൽ പ്രധാനമന്ത്രി പ്രതികരണം അറിയിക്കാത്തത് ഇത്തരം സംഭവങ്ങൾ ശരിവെക്കുന്നതിനാലാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് മതനിന്ദ നിയമങ്ങൾ നടപ്പാക്കിയാൽ അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണ്. നിലവിലെ നിയമങ്ങൾ തന്നെ ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യാൻ പര്യാപ്തമാണെന്നും ശശി തരൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.