ഹൈദരാബാദ്: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അതിവേഗ റെയിൽ ഇടനാഴി യാഥാർഥ്യമായാൽ യാത്രാ സമയം കുറയുമെന്ന് റിപ്പോർട്ട്. ഹൈദരാബാദ്-ബംഗളൂരു അതിവേഗ റെയിൽ ഇടനാഴി യാഥാർഥ്യമായാൽ ട്രെയിൽ യാത്രാ സമയം വിമാന യാത്രാ സമയത്തിന് തുല്യമാകുമെന്നാണ് വിവരം. ഹൈദരാബാദ്-ബംഗളൂരു, ഹൈദരാബാദ്-ചെന്നൈ അതിവേഗ റെയിൽ ഇടനാഴികളാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.
നിർദിഷ്ട ഇടനാഴികൾ ഹൈദരാബാദിൽ നിന്ന് രണ്ട് നഗരങ്ങളിലേക്കുള്ള ട്രെയിൻ യാത്രാ സമയം 10 മണിക്കൂർ കുറക്കും. ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് ബംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള വിമാന യാത്രാ സമയം നിലവിൽ 1 മണിക്കൂർ 15 മിനിറ്റ് ആണ്. സമാന വിമാന യാത്രാ സമയം തന്നെയാണ് ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നും ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലേക്കും
വിമാന സമയം കൂടാതെ, നഗര കേന്ദ്രങ്ങളിലെത്താൻ 2 മുതൽ 3 മണിക്കൂർ കൂടി എടുക്കും. ഹൈദരാബാദിൽ നിന്ന് ബംഗളൂരുവിലേക്കും ചെന്നൈയിലേക്കുമുള്ള അതിവേഗ ട്രെയിനുകൾ യഥാക്രമം 2 മണിക്കൂറും, 2 മണിക്കൂറും 20 മിനിറ്റും എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വിമാന സമയത്തിന് തുല്യമായിരിക്കും.
നിർദിഷ്ട അതിവേഗ റെയിൽ ഇടനാഴികൾ ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ ട്രെയിൻ യാത്രാ സമയം കുറക്കുക മാത്രമല്ല, നഗരങ്ങൾ തമ്മിലുള്ള അതിവേഗ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യും.
അതേസമയം, മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഗുജറാത്തിലെ സൂറത്തിൽ 100 മീറ്റർ നീളമുള്ള ഉരുക്കുപാലം നിർമിച്ചു.
വെസ്റ്റേൺ റെയിൽവേയുടെ രണ്ട് ട്രാക്കുകളും ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപറേഷൻ ഓഫ് ഇന്ത്യയുടെ (ഡി.എഫ്.സി.സി.ഐ.എൽ) കിമ്മിനും സയനുമിടയിലുള്ള രണ്ട് ട്രാക്കുകളും ഉൾപ്പെടെ നാല് റെയിൽവേ ട്രാക്കുകളാണ് നാഷണൽ ഹൈസ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ് (എൻ.എച്ച്.എസ്.ആർ.സി.എൽ) വികസിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.