ഉപ്പക്ക്​ രോഗമാണ്​, ഉടൻ വരും; പിതാവ്​ മരിച്ചതറിയാതെ ആഫിയ ഇപ്പോഴും കാത്തിരിക്കുന്നു

ന്യൂഡൽഹി: ‘‘ഉപ്പക്ക്​ രോഗമായതിനാൽ ആശുപത്രിയിലാണ്​. ഉടൻ മടങ്ങിവരും. എന്നിട്ട്​ ഞാനും
ജ്യേഷ്​ഠത്തിയും ഉപ്പയും കൂടി ഗെയിം കളിക്കും’’ മൂന്നുവയസ്സുകാരി ആഫിയയുടെ വാക്കുകളാണിത്​. ഡൽഹിയിലെ ആക്രമണത്തിനിടയിൽ മരണപ്പെട്ട 47 പേരിൽ ഒരാളായ സാക്കിറി​​െൻറ മകളാണ്​ ആഫിയ​.

നെഞ്ചിന്​ വെ​ട്ടേറ്റ്​ സാക്കിർ മരണമടഞ്ഞതൊന്നും മകൾ ആഫിയ അറിഞ്ഞിട്ടില്ല. എട്ടുവയസ്സുള്ള മൂത്ത മകളായ ആയിഷക്ക്​ ഉപ്പ ഇനി മടങ്ങി വരില്ലെന്നറിയാം. ഫെബ്രുവരി 25ന്​ മുസ്​തഫാബാദിലെ മസ്​ജിദിൽ നമസ്​കരിക്കാൻ പോയ സമയത്താണ്​ സാക്കിറിന്​ വെ​ട്ടേറ്റത്​.

‘‘ഉപ്പക്ക്​ എന്തുപറ്റിയെന്നാണ്​​ ഇൗ കുരുന്നിനോട്​ ഞാൻ​ പറയുക’’ആഫിയയെ ചേർത്ത്​ പിടിച്ചുകൊണ്ട്​ സാക്കിറി​​െൻറ ഉമ്മ വിതുമ്പി. ‘‘കലാപം കൊണ്ട്​ ആളുകൾ എന്താണ്​ നേടുന്നത്​. എത്രയോ മനുഷ്യജീവനുകൾ​ പൊലിഞ്ഞു. ഇതിനി ആവർത്തിക്കരുത്​’’. കരഞ്ഞുകൊണ്ട്​ സാക്കിറി​​െൻറ ഉമ്മ പറയുന്നു.

‘‘ഞാനും സാക്കിറും മക്കളെക്കുറിച്ച്​ ഒരു പാട്​ സ്വപ്​നങ്ങൾ നെയ്​തിരുന്നു. ഒറ്റക്ക്​ ഞാനെങ്ങനെ​ ആ സ്വപ്​നങ്ങൾ എത്തിപ്പിടിക്കും’’. പൊട്ടിക്കരഞ്ഞുകൊണ്ട്​ സാക്കിറി​​െൻറ ഭാര്യ ചോദിക്കുന്നു. ഡൽഹിയിലെ സംഘ്​പരിവാർ ആക്രമണത്തി​​െൻറ നേർചിത്രമാകുകയാണ്​ ഈ കുടുംബം.

Tags:    
News Summary - He’ll Return Soon: 3-Year-Old Waits for Dead Father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.