Posted On
date_range Updated On
date_range അതിര്‍ത്തിയില്‍നിന്ന് 7.4 കിലോ ഹെറോയിനും ആയുധങ്ങളും കണ്ടെടുത്തു
ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍നിന്നും 7.4 കിലോ ഹെറോയിനും ആയുധങ്ങളും പിടിച്ചെടുത്തതായി അധികൃതര്‍. അമൃത്സര്‍, ഫിറോസ്പൂര്‍ സെക്ടറുകളില്‍നിന്ന് ബി.എസ്.എഫ്. ആണ് ഇവ പിടിച്ചെടുത്തത്.
ഫിറോസ്പൂര്‍ സെക്ടറില്‍ നടത്തിയ തെരച്ചിലില്‍ ഹെറോയിനും ഒരു പിസ്റ്റളും 50 വെടിയുണ്ടകളുമാണ് കണ്ടെടുത്തത്.
അമൃത്സറില്‍നിന്നും പിസ്റ്റളും അഞ്ച് വെടിയുണ്ടകളും മാഗസിനുമാണ് കണ്ടെത്തിയത്.
നേരത്തെ, തരണ്‍ ജില്ലയില്‍നിന്ന് 22 കിലോ ഹെറോയിന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് പുതിയ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.