ഭീകരനോട് ഹലോ ബ്രദർ പറഞ്ഞ് ദാവൂദ് നബി; പിന്നാലെ മരണം

പള്ളിയിലേക്ക് യന്ത്രത്തോക്കുമായി വന്ന ഭീകരനെ ഹലോ ബ്രദർ എന്നു അഭിസംബോധന ചെയ്ത് മരണം വരിച്ചയാളെ തിരിച്ചറിഞ്ഞ ു. അഫ്ഗാനിൽ നിന്നുള്ള അഭയാർഥി ഹാജി ദാവൂദ് നബിയാണ് കൊല്ലപ്പെട്ടത്. ന്യൂസിലൻഡ് ഭീകരാക്രമണത്തിലെ ആദ്യ ഇരയാണ് 71കാ രനായ ഇദ്ദേഹം. അദ്ദേഹത്തെ കാണാതായെന്നായിരുന്നു നേരത്തെ കുടുംബാംഗങ്ങൾ കരുതിയിരുന്നത്. മക്കളായ ഉമർ, യാമ എന്നിവരാണ് മരണവാർത്ത മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കിയത്. പേരമകളോടൊപ്പമുളള ദാവൂദ് നബിയുടെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പള്ളിയിലേക്ക് നിറ തോക്കുമായി കടന്നുവരവെ പ്രവേശന കവാടത്തിലായിരുന്ന ദാവൂദ് അക്രമിയെ സഹോദരാ എന്ന് വിളിക്കുകയായിരുന്നു. ഉടൻ തന്നെ അക്രമി ഇയാളെ വെടിവെച്ച് വീഴ്ത്തി. അക്രമിയുടെ ഫേസ്ബുക്ക് വിഡിയോയിൽ എല്ലാം വ്യക്തമായിരുന്നു. കൊല്ലാനായി വരുന്നയാളെ സഹോദരാ എന്നു വിളിച്ച ദാവൂദിൻെറ പ്രവർത്തി സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി.

1980ൽ സോവിയറ്റ് യൂനിയൻ ആക്രമണത്തെ തുടർന്ന് അഫ്ഗാനിൽ നിന്ന് ന്യൂസിലൻഡിലേക്ക് കുടിയേറിയവരാണ് ദാവൂദ് നബിയുടെ കുടുംബം. എഞ്ചിനീയറായ അദ്ദേഹം ഇവിടെ ജീവിതം കെട്ടിപ്പടുക്കുകയും പ്രദേശത്ത് ഒരു പള്ളിയുണ്ടാക്കുകയും ചെയ്തു. അഫ്ഗാൻ അസോസി‍യേഷൻ എന്ന പേരിൽ സംഘടനക്കും നേതൃത്വം നൽകി. രാജ്യത്തെത്തുന്ന അഭയാർഥികൾക്കായി പ്രയത്നിക്കുന്നയാളായിരുന്നു പിതാവെന്ന് മക്കൾ അനുസ്മരിച്ചു.

Tags:    
News Summary - Hello, brother: New Zealand mosques shooting victim's last words to attacker- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.