ന്യൂഡൽഹി: നിക്ഷേപ തട്ടിപ്പു കേസിൽ തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹീര ഗ്രൂപ ് ഓഫ് കമ്പനീസിെൻറ 300 കോടി രൂപയുടെ സ്വത്തുക്കൾ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി ) കണ്ടുകെട്ടി. കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ കണ്ണികളുള്ള ബഹുതല മാർക്കറ്റ ിങ് ഗ്രൂപ്പാണ് കോടികളുടെ തട്ടിപ്പ് നടത്തി ജനങ്ങളെ വഞ്ചിച്ചത്. കേസിൽ കമ്പനിയുടെ പ്രമോട്ടറായ നൗഹിറ ശൈഖിനെ ഇ.ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. കോടികളുടെ നിക്ഷേപവുമായാണ് ഇവർ മുങ്ങിയത്.
തെലങ്കാന, കേരളം, മഹാരാഷ്ട്ര, ഡൽഹി, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ 277.29 കോടിയുടെ 99 സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്. കൃഷിഭൂമി, വാണിജ്യ പ്ലോട്ടുകൾ, കെട്ടിടങ്ങൾ, കോംപ്ലക്സുകൾ എന്നിവയും 22.69 കോടിയുടെ ബാങ്ക് അക്കൗണ്ടും ഇതിൽ ഉൾപ്പെടും. വൻ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് ഹീര ഗ്രൂപ് നിക്ഷേപം സ്വീകരിച്ചത്. തെലങ്കാന പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അടിസ്ഥാനമാക്കിയാണ് ഇ.ഡി നടപടി.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ 1,72,000 നിക്ഷേപകരിൽനിന്ന് 5600 കോടി രൂപ കമ്പനി സമാഹരിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസി കണക്കാക്കുന്നത്. ഹീര ഗ്രൂപ്പിെൻറ പേരിൽ 24 സ്ഥാപനങ്ങളും വിവിധ ബാങ്കുകളിലായി 182 അക്കൗണ്ടുകളും നൗഹിറ ൈശഖ് തുടങ്ങിയിരുന്നു. നിക്ഷേപം സ്വീകരിക്കാൻ യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും ബാങ്ക് അക്കൗണ്ട് തുടങ്ങി. എന്നാൽ, ആർ.ബി.ഐ നിയമം പാലിച്ചായിരുന്നില്ല ഇത്. ഹീര ഗ്രൂപ് സ്വർണ, ഭക്ഷ്യ, ടെക്സ്റ്റൈൽസ് സ്ഥാപനങ്ങൾ തുടങ്ങിയത് ലാഭം പ്രതീക്ഷിച്ചായിരുന്നില്ലെന്നും പുതിയ ഇരകളെ ആകർഷിക്കാനായിരുന്നുവെന്നും ഇ.ഡി വ്യക്തമാക്കി. നിക്ഷേപങ്ങൾ നൗഹിറ ശൈഖ് തെൻറയും കുടുംബാംഗങ്ങളുടെയും വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റുകയും സ്വത്തുക്കൾ വാരിക്കൂട്ടുകയുമായിരുന്നുവെന്നും ഇ.ഡി കെണ്ടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.