പാകിസ്താനിൽനിന്ന് ഹവാല പണം കടത്തിയ കേസ്; യാസിൻ മാലിക് അടക്കം ഏഴുപേർക്ക് വിചാരണ

ന്യൂഡൽഹി: ഹവാല മാർഗ്ഗങ്ങളിലൂടെ പാകിസ്താനിൽ നിന്ന് വൻതുക കൈപ്പറ്റിയെന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തടവിൽ കഴിയുന്ന യാസിൻ മാലിക്, ബാരമുല്ല എം.പി ഷെയ്ഖ് അബ്ദുൾ റഷീദ്, ആലിയാസ് എൻജിനീർ റഷീദ് എന്നിവരടക്കം ഏഴ് പേർക്കെതിരെ വിചാരണ നടത്താൻ ഡൽഹി കോടതി ഉത്തരവിട്ടു.

പ്രതികൾക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സംശയിക്കാൻ തക്ക തെളിവുകളും രേഖകളും ഉണ്ടെന്ന് വ്യക്തമാക്കിയാണ് സ്പെഷ്യൽ ജഡ്ജ് പ്രശാന്ത് ശർമ്മ, കള്ളപ്പണം തടയൽ നിയമപ്രകാരം (പി.എം.എൽ.എ) ഇവർക്കെതിരെ കുറ്റം ചുമത്താനും വിചാരണ ആരംഭിക്കാനും നിർദ്ദേശിച്ചത്.

വിവിധ നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെ കൈമാറിയും ഒളിപ്പിച്ചും കൈവശം വച്ചും ഉപയോഗിച്ചതുമായി 8.94 കോടി രൂപയുടെ കള്ളപ്പണം കേസുമായി ബന്ധപ്പെട്ട് പ്രതികൾ ഉണ്ടാക്കിയെടുത്തിട്ടുണ്ടെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആരോപിക്കുന്നു.

Tags:    
News Summary - Terror Funding Case: Delhi Court Frames Charges Against Yasin Malik, 6 Others in Hawala Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.