'ജെൻസിക്കും ജെൻ ആൽഫക്കും വിവരമുണ്ട്, യഥാർഥ അറിവില്ല'; ആരോപണവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

നാഗ്പുർ : ജെൻ സി, ജെൻ ആൽഫ തലമുറയിലെ വിദ്യാർത്ഥികൾക്ക് വിവരമുണ്ടെങ്കിലും യഥാർത്ഥ അറിവില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സാങ്കേതികവിദ്യയുടെ അതിവേഗ പുരോഗതിയുടെ കാലത്ത് വളരുന്ന ഈ തലമുറയെ, ലഭ്യമാകുന്ന വിവരങ്ങൾ അറിവ് വർധിപ്പിക്കുന്ന രീതിയിൽ ഉപയോഗിക്കാൻ പഠിപ്പിക്കേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്തമാണെന്നും ഫഡ്‌നാവിസ് പറഞ്ഞു.

നാഗ്പുരിൽ നടന്ന അന്താരാഷ്ട്ര പ്രിൻസിപ്പൽമാരുടെ വിദ്യാഭ്യാസ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ദേവേന്ദ്ര ഫഡ്നാവിസ്. വിവരങ്ങൾ അമിതമായി ലഭ്യമായതുകൊണ്ട് മാത്രം കാര്യമില്ലെന്നും അവ മനസ്സിലാക്കാനും ശരിയായ രീതിയിൽ പ്രയോഗിക്കാനും കുട്ടികളെ പ്രാപ്തരാക്കണമെന്നും ഫഡ്‌നാവിസ് ചൂണ്ടിക്കാട്ടി.

മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും മൊബൈൽ ഫോണുകളുടെയും സമൂഹമാധ്യമങ്ങളുടെയും ഉപയോഗവും ഫഡ്നാവിസ് പ്രസംഗത്തിൽ പരാമർശിച്ചു. എഐ ക്ക് മനുഷ്യന്റെ വൈകാരികതയും ധാർമികബോധവും പകരാനാകില്ലെന്നും ഫഡ്‌നാവിസ് ആരോപിച്ചു. സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചക്കിടെ ജനിച്ച ജെൻ സി, ജെൻ ആൽഫ തലമുറകൾക്ക് വിവരങ്ങൾ ധാരാളമുണ്ടെങ്കിലും അവയെ അറിവാക്കി മാറ്റാനുള്ള കഴിവ് കുറവാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

കുട്ടികളുടെ പഠനത്തിൽ അധ്യാപകരുടെയും സ്കൂൾ മേധാവികളുടെയും പങ്ക് നിർണായകമാണെന്നും സാങ്കേതികവിദ്യയുടെ വളർച്ചക്കൊപ്പം വിദ്യാഭ്യാസരീതികളിലും മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Fadnavis Says Gen Z Lacks Knowledge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.