ചുട്ടുപൊള്ളി രാജ്യം: വടക്കൻ, കിഴക്കൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

ന്യൂഡൽഹി: ചൂട് വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ വടക്കൻ, കിഴക്കൻ സംസ്ഥാനങ്ങൾക്ക് ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒഡീഷ, ഝാർഖണ്ഡ്, ബിഹാർ, പശ്ചിമ ബംഗാൾ, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ദിവസം രാജ്യത്തെ വിവിധയിടങ്ങളിൽ 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ താപനിലയാണ് രേഖപ്പെടുത്തിയത്. ഉഷ്ണതരംഗ മുന്നറിയിപ്പിനെ തുടർന്ന് പല സംസ്ഥാനങ്ങളിലും സ്കൂളുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.

ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ ഒഡിഷയിലെ എല്ലാ സ്കൂളുകളും രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. അതേസമയം, വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഈ ആഴ്ച മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Tags:    
News Summary - Heat wave in India IMD issues alert for northern eastern states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.