ബംഗളൂരു: കോവിഡ് -19നെതിരെ മുന്നണിയിൽനിന്ന് പോരാടുന്നവർക്കിടയിൽ രോഗ വ്യാപനം വർധിക്കുന്നത് ആശങ്കയേറ്റുന്നു. ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും പൊലീസുകാരുമടക്കമുള്ളവരിലാണ് കഴിഞ്ഞ കുറച്ചുനാളുകളായി വൈറസ് ബാധ അപ്രതീക്ഷിത തോതിൽ കണ്ടെത്തിയത്. സർക്കാറിെൻറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇത് നിലവിൽ പ്രതികൂലമായിട്ടില്ലെങ്കിലും വരുംനാളുകളിൽ കേസുകളുട എണ്ണം വർധിച്ചാൽ സ്ഥിതി പിടിവിടും.
കഴിഞ്ഞ ദിവസം ബംഗളൂരുവിെൻറ അതിർത്തി ജില്ലയായ രാമനഗരിലെ മാഗഡിയിൽ വനിത ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകിച്ചതോടെ മാഗഡി താലൂക്ക് ആശുപത്രി അടച്ചിരുന്നു. ഇൗ താലൂക്കിൽ എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു.
കനകപുര താലൂക്കില്‍ ഏഴു പൊലീസുകാർക്ക് ഒറ്റ ദിവസം രോഗം റിപ്പോർട്ട് ചെയ്തിരുന്നു. യാദ്ഗിറില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍, ഒരു ഡോക്ടര്‍, ഒരു നഴ്സ്, ഒരു ലാബ് ടെക്നീഷ്യന് എന്നിവർക്കും കോവിഡ് രോഗബാധ കണ്ടെത്തി. ബംഗളൂരുവിൽ നിരവധി പൊലീസുകാർക്കാണ് രോഗബാധയുള്ളത്. നഗരത്തിലെ പല പൊലീസ് സ്റ്റേഷനുകളും സുപ്രധാന ഒാഫിസുകളും അടച്ചിട്ടിരിക്കുകയാണ്. കോവിഡ് ബാധിച്ച പൊലീസുകാരൻ ആശുപത്രിയിലേക്കുള്ള വഴിമധ്യേ പൊലീസ് ബസിൽ തൂങ്ങിമരിച്ച സംഭവം പോലും അരങ്ങേറി.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 500ഒാളം മുന്‍നിര പ്രവര്‍ത്തകർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. മന്ത്രിമാരും എം.എൽ.എമാരും അടക്കമുള്ളവരും കോവിഡിെൻറ പിടിയിലാണ്. ടൂറിസം മന്ത്രി സി.ടി. രവിക്ക് കഴിഞ്ഞ ദിവസമാണ് രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പെങ്കടുക്കുന്നവർ ആവശ്യമായ സുരക്ഷ മുൻകരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.