ഉത്തർപ്രദേശ്​ ആരോഗ്യമന്ത്രിക്ക്​ കോവിഡ്​; വീട്ടുനിരീക്ഷണത്തിൽ പ്രവേശിച്ചു

ലഖ്​നോ: ഉത്തർപ്രദേശ്​ ​ആരോഗ്യമന്ത്രി ജയ്​ പ്രതാപ്​ സിങ്ങിന്​ ​ കോവിഡ്​ 19 സ്ഥിരീകരിച്ചു. വെള്ളിയാഴ്​ചയാണ്​ അദ്ദേഹത്തിൻെറ പരിശോധന ഫലം പുറത്ത്​ വന്നത്​. തുടർന്ന്​ അദ്ദേഹം വീട്ടുനിരീക്ഷണത്തിൽ പോയി. മന്ത്രിയുടെ കുടുംബാംഗങ്ങളുടെ സാമ്പിളുകളും പരിശോധനക്ക്​ അയച്ചിട്ടുണ്ട്​. ഇതിൻെറ ഫലം ശനിയാഴ്​ച ലഭിക്കുമെന്നാണ്​ സൂചന.

ചെറിയ പനി കണ്ടതിനെ തുടർന്ന്​ ജയ്​ പ്രതാപ്​ സിങ്ങിൻെറ സാമ്പിളുകൾ പരിശോധിക്കുകയായിരുന്നു. ട്രൂനാറ്റ്​ ടെസ്​റ്റിൽ കോവിഡ്​ പോസറ്റീവായെന്ന്​ വ്യക്​തമായതോടെ അദ്ദേഹം വീട്ടുനിരീക്ഷണത്തിൽ പ്രവേശിച്ച​ു. മന്ത്രിയുടെ സാമ്പിളുകൾ വിദഗ്​ധ പരിശോധനക്കായി ലഖ്​നോവിലെ കെ.ജി.എം.യു ലാബിലേക്ക്​​ അയച്ചിട്ടുണ്ട്​. ഇതിൻെറ ഫലം വെള്ളിയാഴ്​ച വൈകുന്നേരത്തോടെ  ലഭിക്കുമെന്നാണ്​ പ്രതീക്ഷ. 

വ്യാഴാഴ്​ച ഉത്തർപ്രദേശിൽ 2,529 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ സംസ്ഥാനത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 58,104 ആയി ഉയർന്നിരുന്നു. നാല്​ മരണവും കഴിഞ്ഞ ദിവസം റിപ്പോർട്ട്​ ചെയ്​തിരുന്നു. 

Tags:    
News Summary - UP Health Minister Goes Into Home Isolation after Testing Covid-19 Positive-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.