കാണാതായ എച്ച്​.ഡി.എഫ്​.സി വൈസ്​ പ്രസിഡൻറ്​​ കൊല്ലപ്പെട്ടു

മും​ബൈ: ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ എ​ച്ച്.​ഡി.​എ​ഫ്.​സി ബാ​ങ്ക്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​​ സി​ദ്ധാ​ർ​ഥ്​ സം​ഘ്​​വി (38) കൊ​ല്ല​പ്പെ​ട്ട​താ​യി ന​വി​ മും​ബൈ പൊ​ലീ​സ്. കാ​ണാ​താ​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ൾ സി​ദ്ധ​ാർ​ഥ്​ കൊ​ല്ല​പ്പെ​ട്ട​താ​യി വെ​ളി​പ്പെ​ടു​ത്തി​യ​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. വ്യ​ക്​​തി​വൈ​രാ​ഗ്യ​മാ​ണ്​ കൊ​ല​പാ​ത​ക​ത്തി​ന്​ കാ​ര​ണ​മെ​ന്നും കൂ​ടു​ത​ൽ പേ​ർ​ക്ക്​ പ​ങ്കു​ള്ള​താ​യും പൊ​ലീ​സ്​ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്​​ച മും​ബൈ​യി​ലെ ക​മ​ലാ മി​ൽ​സി​ലെ ഒാ​ഫി​സി​ൽ​നി​ന്ന്​ വൈ​കീ​ട്ട്​ 7.30 ന്​ ​ഇ​റ​ങ്ങി​യ സി​ദ്ധാ​ർ​ഥി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​ദ്ദേ​ഹ​ത്തി‍​​െൻറ നീ​ല മാ​രു​തി ഇ​ഗ്​​നി​സ്​ കാ​ർ​ ന​വി​മും​ബൈ െഎ​രൊ​ളി​യി​ലെ സെ​ക്​​ട​ർ 11ൽ ​ന​ന്ന്​ ക​ണ്ടെ​ത്തി. പി​റ​കി​ലെ സീ​റ്റി​ൽ ര​ക്​​തം​പു​ര​ണ്ട ക​ത്തി​യും ക​ണ്ടെ​ത്തി.

Tags:    
News Summary - HDFC Vice President Siddharth Kiran Sanghvi dead - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.