ബി.ജെ.പിയെ പിന്തുണക്കുന്നതിൽ തെറ്റില്ല -കുമാരസ്വാമി

ബംഗളൂരു: ഉപ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ അവരെ പിന്തുണക്കുന്നതിൽ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്ന് മുൻ കർണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി. കർണാടകിയിൽ ഡിസംബർ 5ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കുമാരസ്വാമി ബി.ജെ.പിയെ അനുകൂലിച്ച് രംഗത്തെത്തിയത്.

മഹാരാഷ്ട്ര‍യിലെ വികസനങ്ങളെ കുറിച്ച് കോൺഗ്രസിന് എന്താണ് പറയാനുള്ളത് ‍? ബി.ജെ.പിയേക്കാൾ വലിയ ഹിന്ദുത്വ പാർട്ടിയാണ് ശിവസേന. ഇന്ന് കോൺഗ്രസ് അവരോടൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുകയാണ്. ശേഷം എല്ലാവരും ബി.ജെ.പിയുമായി തൊട്ടടുത്ത പാർട്ടി എന്ന തരത്തിൽ ജെ.ഡി.എസിലേക്ക് വിരൽ ചൂണ്ടുകയാണെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിലെ ബി.ജെ.പിയുടേത് മൃദു ഹിന്ദുത്വ സമീപനമാണ്. അവിടെ ശിവസേനയുടേത് തീവ്ര ഹിന്ദുത്വമാണ്. കോൺഗ്രസ് തീവ്ര ഹിന്ദുത്വത്തോടൊപ്പമാണ് കൂട്ടുകൂടുന്നത്. അതിലും ഭേദം മൃദു ഹിന്ദുത്വം സ്വീകരിക്കുന്ന ബി.ജെ.പിയോടൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

Tags:    
News Summary - HD Kumaraswamy says not averse to BJP tie-up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.