ബി.ജെ.പിക്ക് പിന്തുണ നൽകുന്ന കാര്യം പരിഗണനയിലേ ഇല്ല -കുമാരസ്വാമി

ബംഗളൂരു: കർണാടക നിയമസഭയിൽ ബി.ജെ.പിക്ക് പിന്തുണ നൽകണമെന്ന് ജെ.ഡി.എസ് എം.എൽ.എമാർ ആവശ്യപ്പെട്ടെന്ന വാർത്ത നിഷേധിച ്ച് മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ബി.ജെ.പിക്ക് പുറത്തുനിന്ന് പിന്തുണ നൽകണമെന്ന് ജെ.ഡി.എസ് എം.എൽ.എമാരുടെ യോഗത്തിൽ ഒരു വിഭാഗം ആവശ്യപ്പെട്ടതായി മുൻ മന്ത്രി കൂടിയായ ജി.ടി. ദേവഗൗഡയാണ് ഇന്നലെ വെളിപ്പെടുത്തിയത്. എന്നാൽ, കുമാരസ്വാമി ഇത് നിഷേധിച്ചു.

ബി.ജെ.പിക്ക് പിന്തുണ നൽകണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നിട്ടില്ല. അടിസ്ഥാനരഹിതമായ വാർത്തയാണിത്. ഇത്തരം അഭ്യൂഹങ്ങൾക്ക് എം.എൽ.എമാരോ പാർട്ടി പ്രവർത്തകരോ ശ്രദ്ധനൽകരുത്. ബി.ജെ.പിക്കെതിരായ പോരാട്ടം ജെ.ഡി.എസ് തുടരുക തന്നെ ചെയ്യും -കുമാരസ്വാമി ട്വീറ്റ് ചെയ്തു.

പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും ബി.ജെ.പി പിന്തുണയെക്കുറിച്ചുള്ള വാർത്ത നിഷേധിച്ചു. എതിർക്കേണ്ടവയെ എതിർത്ത് തന്നെ മുന്നോട്ടുപോകും. പുതിയ സർക്കാർ നല്ലത് ചെയ്യുമ്പോൾ അതിനെ സ്വീകരിക്കുകയും ചെയ്യും -ദേവഗൗഡ പറഞ്ഞു.

ജി.ടി. ദേവഗൗഡ പറഞ്ഞത് ധനകാര്യ ബിൽ നിയമസഭയിൽ പാസ്സാകുന്നതിനെ കുറിച്ചാണ്. ഇത് കുമാരസ്വാമി അവതരിപ്പിച്ച ബില്ലാണെന്നും എച്ച്.ഡി. ദേവഗൗഡ വ്യക്തമാക്കി.

Tags:    
News Summary - HD Kumaraswamy Dismisses Talks Of Support To BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.