കുമാരസ്വാമി തിരിച്ചെത്തി;എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തും

ബംഗളൂരു: കർണാടകയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ബംഗളൂരുവിൽ തിരി ച്ചെത്തി. അമേരിക്കയിലായിരുന്ന അദ്ദേഹം സന്ദർശനം വെട്ടിച്ചുരുക്കിയാണ് തിരിച്ചെത്തുന്നത്. രാത്രി നടക്കുന്ന ജെ. ഡി.എസ് നിയമസഭ കക്ഷി യോഗത്തിൽ അദ്ദേഹം പങ്കെടുക്കും.

അതിനിടെ, സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താന്‍ പുതിയ ഫോര്‍ മുലയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. രാജിവെച്ച എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കി പ്രശ്നം പരിഹര ിക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. നിലവിലെ മന്ത്രിസഭയിലെ ആറ് പേര്‍ രാജിവെക്കും. പകരം രാജിവെച്ച എം.എല്‍.എമാരെ പരി ഗണിക്കാനാണ് തീരുമാനം.

അതേസമയം, ചർച്ചകൾ നടക്കുകയാണെന്നും പ്രശ്നപരിഹാര മരുന്ന് തേടുകയാണെന്നും പ്രതിസന്ധി മറികടക്കുമെന്നും മന്ത്രി ഡി.കെ. ശിവകുമാർ. സർക്കാറിനെയും പാർട്ടിയെയും സംരക്ഷിക്കാൻ എന്തു വിട്ടുവീഴ്ചക്കും തയാറാണെന്ന്​ അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് രാജിവെച്ച കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യ, ജി പരമേശ്വര, കെസി വേണുഗോപാല്‍, മല്ലികാര്‍ജുന ഖാര്‍ഗെ എന്നിവര്‍ യോഗം ചേര്‍ന്നു.

കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി.എസില്‍ നിന്നുമായി 11 എം.എല്‍.എമാര്‍ ഇന്നലെ കര്‍ണാടക ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയതോടെയാണ് സഖ്യസര്‍ക്കാറിന്റെ നിലനില്‍പ് അനിശ്ചിതത്വത്തിലായത്. ഇവര്‍ മുംബൈയിലെ റിസോര്‍ട്ടിലാണ് ഇപ്പോഴുള്ളത്. രാജിവെച്ച കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ചിലര്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചതായാണ് റിപ്പോര്‍ട്ട്. രാജിവെച്ച എം.എല്‍.എമാരുമായി സംസാരിക്കുന്നുണ്ടെന്ന് സിദ്ധരാമയ്യയും പ്രതികരിച്ചു.

കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയുമായി ചര്‍ച്ച നടത്തി. വിമത എം.എല്‍.എമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ അഴിച്ചുപണിത് പ്രതിസന്ധി പരിഹരിക്കണമെന്നാണ് ജെ.ഡി.എസ് നിര്‍ദേശംമല്ലികാര്‍ജുന ഖാര്‍ഗെയെ മുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശവും ഉയരുന്നുണ്ട്. എന്നാല്‍ ഇത് ഖാര്‍ഗെ നിഷേധിച്ചിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രിയാകാനുള്ള സിദ്ധരാമയ്യയുടെ ശ്രമമാണ് കര്‍ണാടകയില്‍ നടക്കുന്നതെന്നാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ ആരോപണം. ബി.ജെ.പിയില്‍ ചേരുമെന്ന് രാജിവെച്ച ചില എം.എല്‍.എമാര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

Tags:    
News Summary - HD Kumaraswamy Back From US, To Meet Lawmakers Tonight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.