പ്രതിദിനം 5.6 കോടി രൂപ ജീവകാരുണ്യത്തിനായി മാറ്റിവെച്ച് ശിവ് നാടാർ

ന്യൂഡല്‍ഹി: 2023ൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി എച്ച്.സി.എൽ സഹസ്ഥാപകൻ ശിവ് നാടാർ മാറ്റിവെച്ചത് 2,042 കോടി രൂപയാണ്. അതായത് പ്രതിദിനം 5.6 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നത്. വിദ്യാഭ്യാസം, കല, സാഹിത്യം എന്നീ മേഖലകളിലേക്കാണ് നാടാർ സഹായം നൽകുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകിയ വ്യവസായികളുടെ പട്ടികയിൽ ഏറ്റവും മുന്നിലാണ് ശിവ് നാടാർ. ഈഡൽഗിവ് ഹുറൂൺ ഇന്ത്യ പട്ടികയിൽ 24 പേരാണുള്ളത്. 1774 കോടി രൂപ ജീവകാരുണ്യത്തിനായി മാറ്റിവെക്കുന്ന വിപ്രോ ചെയർമാൻ അസിം പ്രേംജിയാണ് രണ്ടാമത്.

നന്ദന്‍ നിലേകനി, രോഹിണി നിലേകനി, നിതിന്‍ ആൻഡ് നിഖല്‍ കമ്മത്ത്, സുബ്രതോ ബാഗ്ചി ആൻഡ് സുസ്മിത, എ.എം നായിക് എന്നിവരാണ് ആദ്യ പത്തില്‍ ഇടം നേടിയവര്‍. ഏഴു സ്ത്രീകളും മുൻനിരയിലുണ്ട്. ഏഴു കോടിയാണ് രോഹിണി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്.

രോഹിണി നിലേകനി ഫിലാന്‍ട്രോപിസ് സ്ഥാപക രോഹിണി നിലേകനി 170 കോടി രൂപയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചത്. ആദ്യകാലത്ത് രോഹിണി മാത്രമായിരുന്നു ഈ പട്ടികയിലുണ്ടായിരുന്നത്. ഇപ്പോഴത് ഏഴ് സ്ത്രീകളായി വർധിച്ചുവെന്ന് എഡല്‍ഗിവ് ഫൗണ്ടേഷൻ സി.ഇ.ഒ നഗ്മ മുല്ല ഫോബ്സിനോട് പറഞ്ഞു.

സെറോദ സഹസ്ഥാപകരായ നിതിനും നിഖിലും 110 കോടി രൂപയാണ് കാലാവസ്ഥ വ്യതിയാനത്തിനും പാരിസ്ഥിതിക സുസ്ഥിരതയ്ക്കുവേണ്ടി സംഭാവന ചെയ്തത്. നിഖില്‍ കമ്മത്ത് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.

Tags:    
News Summary - HCL's Shiv Nadar Donated ₹ 5.6 crore per day In 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.