മുത്വലാഖിൽ നിന്ന്​ ഹിന്ദു സ്​ത്രീയെ ഒഴിവാക്കണമെന്ന ഹരജി തള്ളി

ന്യൂഡൽഹി: മിശ്രവിവാഹം ചെയ്ത ഹിന്ദു സ്ത്രീകൾക്ക് മുത്വലാഖും ബഹുഭാര്യാത്വവും ബാധകമാക്കരുതെന്ന പൊതുതാൽപര്യ ഹരജി ഡൽഹി ഹൈകോടതി തള്ളി. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് അനു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് മുസ്ലിം വ്യക്തി നിയമത്തിലെ മുത്തലാഖ് ഉൾപ്പെടെയുള്ള വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി ഹരജി തള്ളിയത്.

വിഷയം പരിഗണിക്കാൻ പരമോന്നത കോടതി ഭരണഘടന ബെഞ്ചിന് രൂപം നൽകിയതായും ഹൈകോടതി അറിയിച്ചു. മുത്തലാഖ് മിശ്ര വിവാഹിതരാവുന്ന ഹിന്ദു സ്ത്രീകളെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി അഡ്വ. വിജയ് കുമാർ ശുക്ല  നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് കോടതി നിലപാട് അറിയിച്ചത്. നിക്കാഹ് നാമ ഉർദുവിലാണെന്നും ഹിന്ദു സ്ത്രീകൾക്ക് വിവാഹ സമയത്ത് അത് മനസിലാവുന്നില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

രാജ്യത്ത് നടക്കുന്ന മിശ്ര വിവാഹങ്ങൾ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമോ കംപൽസറി  രജിസ്റ്റർ രജിസ്ട്രേഷൻ ആക്ട് പ്രകാരമോ രജിസ്റ്റ ർ ചെയ്യൽ നിർബന്ധമാക്കണമെന്ന്കേന്ദ്രത്തിന് നിർദേശം നൽകാനും ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. മെയ് 11നാണ് മുത്തലാഖ് സംബനധിച്ച് ഉന്നത കോടതി വാദം കേൾക്കുന്നത്.

Tags:    
News Summary - HC: PIL to save Hindu women from 'triple talaq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.