ഹവായ് ചെരിപ്പിടുന്നവരും വിമാനത്തിൽ കയറുന്ന രാജ്യമായി ഇന്ത്യ മാറി -മോദി

ന്യൂഡൽഹി: എല്ലാവരെയും ഉൾകൊണ്ടുള്ള വളർച്ചയും വളർച്ചയിൽ എല്ലാവരെയും ഉൾക്കൊള്ളലുമാണ് കേന്ദ്ര സർക്കാറിന്‍റെ അടിസ്ഥാന തത്വമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സബ്കാ സാഥ് സബ്കാ വികാസ് എന്ന് താൻപറയുന്നത് ഇത് തന്നെയാണെന്നും മോദി കൂട്ടിച്ചേർത്തു. 20 വർഷം സർക്കാറിനെ നയിച്ച ഒരാളെന്ന നിലയിൽ താനിത് പഠിച്ചതാണ്. ഹവായ് ചെരിപ്പിടുന്നവരും വിമാനത്തിൽ കയറുന്ന രാജ്യമായി ഇന്ത്യ മാറി.

എട്ട് വർഷം ഒമ്പത് കോടി സ്ത്രീകൾക്ക് സൗജന്യപാചക വാതക കണക്ഷൻ നൽകിയതും 10 കോടി കക്കൂസുകൾ നിർമിച്ചതും 45 കോടി ജൻധൻ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാക്കിയതും 50 കോടി പാവങ്ങൾക്ക് അഞ്ച് ലക്ഷം രൂപവരെ ചെലവുള്ള ചികിത്സ സൗജന്യമാക്കിയതും ആയുഷ്മാൻ ഭാരതിലൂടെ 3.5 കോടി പേർക്ക് സൗജന്യ ചികിത്സ നൽകിയതും ഇതിനുള്ള ഉദാഹരണങ്ങളാണെന്ന് മോദി പറഞ്ഞു.

Tags:    
News Summary - Hawai slipper person also board in flight in new india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.