തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടയിലും കുട്ടികളുടെ പഠനം ശ്രദ്ധിക്കാറുണ്ടെന്ന് പ്രിയങ്ക ഗാന്ധി

പാർട്ടി പ്രചാരണത്തിരക്കിനിടയിലും മക്കളുടെ ഹോംവർക്കുകൾ ചെയ്യാൻ താൻ സഹായിക്കാറുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും, കോൺഗ്രസ്​ യു.പി തെരഞ്ഞെടുപ്പ് ചുമതലയുമുള്ള പ്രിയങ്ക ഗാന്ധി. ചൊവ്വാഴ്ച ഫേസ്ബുക്കിലെ തത്സമയ ചാറ്റ് സെഷനിലൂടെയാണ് പ്രിയങ്കയുടെ പ്രതികരണം.

നിങ്ങളുടെ കുട്ടികൾ അവരുടെ ഗൃഹപാഠത്തിൽ നിങ്ങളുടെ സഹായം ആവശ്യപ്പെടാറുണ്ടോ എന്ന് ചാറ്റിനിടെ ചോദിച്ച ഒരാൾക്ക് മറുപടിയായി, താൻ ഇന്നും സോഷ്യൽ മീഡിയ സെഷന് തൊട്ട് മുമ്പ് ഒരു അസൈൻമെന്റിൽ മകളെ സഹായിച്ചതായി പ്രിയങ്ക പറഞ്ഞു.

ചില ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം വീട്ടിലെത്തുമ്പോൾ അവരുടെ ഹോംവർക്ക് പൂർത്തിയാക്കിയെന്ന് ഉറപ്പ് വരുത്താനായി പുലർച്ചെ 3-4 മണി വരെ മക്കളുടെ കൂടെ ഇരിക്കേണ്ടി വരാറുണ്ടെന്നും പ്രിയങ്ക ​ഗാന്ധി കൂട്ടിച്ചേർത്തു.

സാധാരണയായി തന്റെ കുട്ടികളുടെ ഹോംവർക്കിൽ മാത്രമല്ല, അവരുടെ സുഹൃത്തുക്കൾ ആവശ്യപ്പെടുമ്പോൾ ആന്റി എന്ന നിലയിൽ അവരുടെ ഹോംവർക്കിലും സഹായിക്കാറുണ്ടെന്ന് പ്രിയങ്ക കൂട്ടിച്ചേർത്തു.

സഹോദരൻ രാഹുൽ ഗാന്ധിയുമായി കുട്ടിക്കാലത്ത് കടുത്ത വഴക്കുകൾ പതിവായിരുന്നുവെന്നും എന്നാൽ പുറത്തുനിന്നാരെങ്കിലും തങ്ങളെ ശല്യപ്പെടുത്താൻ ശ്രമിച്ചാൽ ഞങ്ങൾ ഇരുവരും ഒരു ടീമായി അവർക്കെതിരെ പോരാടുമായിരുന്നു എന്നും സെഷനിൽ പ്രിയങ്ക വെളിപ്പെടുത്തി.

തീരുമാനങ്ങൾ എടുക്കുന്നതിൽ എല്ലാ അംഗങ്ങൾക്കും തീവ്രമായ ജനാധിപത്യം തന്റെ കുടുംബത്തിലുണ്ടായിരുന്നതായും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Have To Sit With My Children Till 3-4 AM To..." -Priyanka Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.