ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന തങ്ങളുടെ പൗരന്മാരുടെ പട്ടിക ആവശ്യപ്പെട്ടെന്ന് ബംഗ്ലാദേശ്

ധാക്ക: അനധികൃതമായി ഇന്ത്യയിൽ താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാരുടെ പട്ടിക നൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുൾ മോമെൻ. സ്വന്തം രാജ്യത്തേക്ക് പ്രവേശിക്കാൻ അവകാശമുള്ളതിനാൽ ഞങ്ങൾ അവരെ സ്വീകരിക്കും. ഞങ്ങളുടെ പൗരന്മാരല്ലാതെ മറ്റാരെങ്കിലും പ്രവേശിച്ചാൽ ഞങ്ങൾ അവരെ തിരിച്ചയക്കും-അദ്ദേഹം വ്യക്തമാക്കി. എൻ.‌ആർ.‌സി പ്രക്രിയ ആഭ്യന്തര കാര്യമാണെന്നും ഇത് ബംഗ്ലാദേശിനെ ബാധിക്കില്ലെന്ന് ഇന്ത്യ ഉറപ്പ് നൽകിയതായും ബംഗ്ലാദേശ്-ഇന്ത്യ ബന്ധത്തെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനു പിന്നാലെയാണ് മോമെനും ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാനും ഇന്ത്യയിലേക്കുള്ള സന്ദർശനം റദ്ദാക്കിയത്. ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾ പീഡനത്തിന് ഇരയാകുന്നുവെന്ന അമിത് ഷായുടെ പ്രസ്താവന അസത്യമെന്ന് മറുപടി പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം സന്ദർശനം റദ്ദാക്കിയത്. സൈനിക ഭരണകാലത്തുള്ള ബംഗ്ലാദേശിലെ മതപരമായ പീഡനത്തെക്കുറിച്ചാണ് അമിത് ഷാ പരാമർശിച്ചതെന്നും നിലവിലെ സർക്കാരിനു കീഴിലല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എൻ‌.ആർ.‌സി വിഷയം ചർച്ച ചെയ്തിരുന്നു.

Tags:    
News Summary - Have Asked India To Give List Of Illegal Residents: Bangladesh Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.