ജയണ്ണ, മിഥുൻ റൈ
മൈസൂരു: ഹാസൻ നഗരത്തിൽ ദേവഗൗഡ നഗറിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവും ആറു വയസ്സുള്ള മകനും മരിച്ചു. ഗൊരൂർ സ്വദേശി കെ. ജയണ്ണ (38), മകൻ മിഥുൻ റൈ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ജയണ്ണയുടെ ഭാര്യ രജിനി, മറ്റൊരു മകൻ മിലൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.
ഒരു പരിപാടിയിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം ഹാസനിൽ എത്തിയതായിരുന്നു ജയണ്ണ. ചടങ്ങുകഴിഞ്ഞ് ബൈക്കിൽ ഗൊരൂരിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
അരകലഗുഡു ഭാഗത്തുനിന്ന് ഹസ്സനിലേക്ക് പോവുകയായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽനിന്ന് വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൂട്ടിയിടിയുടെ ആഘാതത്തിൽ ആറ് വയസ്സുകാരൻ മിഥുൻ റൈ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജയണ്ണയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും പിന്നീട് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.