ചണ്ഡീഗഢ്: ഹരിയാനയില്‍ പത്തൊമ്പതുകാരി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ ഒളിവിലായിരുന്ന രണ്ട് മുഖ്യപ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. സൈനികനായ പങ്കജ്, കൂട്ടാളി മനീഷ് എന്നിവരെയാണ് മഹേന്ദ്രഗഢ് ജില്ലയിലെ സത്‌നാളിയില്‍നിന്ന് ഞായറാഴ്ച പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
സെപ്റ്റംബര്‍ 12ന് നടന്ന സംഭവത്തിൽ പ്രതിയായ നിഷുവിനെ ഇൗമാസം 16നുതന്നെ പൊലീസ് പിടികൂടിയിരുന്നു. ബലാത്സംഗശേഷം പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർ സഞ്ജീവ്, അതിക്രമം നടന്ന സ്ഥലത്തിെൻറ ഉടമ ദീനദയാൽ എന്നിവർ കോടതി ഉത്തരവുപ്രകാരം ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായെന്ന് ഹരിയാന ഡി.ജി.പി ബി.എസ്.സന്ധു പറഞ്ഞു.
സൈനികനായ പങ്കജ്, കൂട്ടാളികളായ മനീഷ്, നിഷു എന്നിവർ പെണ്‍കുട്ടിക്ക് മയക്കുമരുന്നുചേർത്ത പാനീയം നൽകി തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. നര്‍നോള്‍ മേഖലയില്‍നിന്നായിരുന്നു ഇവര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. സംഭവം വന്‍പ്രതിഷേധങ്ങള്‍ക്ക് വഴിെവച്ചതോടെ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷവും രംഗത്തുവരുകയും സംസ്ഥാനത്ത് രാഷ്ടപ്രതിഭരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.