ചണ്ഡീഗഡ്: ഓപറേഷൻ അക്രമണിലൂടെ ഹരിയാന പൊലീസ് കുടുക്കിയത് 682 കുറ്റവാളികളെ. ആയുധക്കടത്ത്, കുറ്റകൃത്യങ്ങൾ, സാമൂഹിക വിരുദ്ധത, മയക്കുമരുന്ന് വിൽപന തുടങ്ങിയവ സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കുന്നത് ലക്ഷ്യം വെക്കുന്നതാണ് ദൗത്യം.
682 പേരിൽ ആറ് പിടികിട്ടാപ്പുള്ളികളും 58 കുറ്റവാളികളും ജയിൽ ചാടിപ്പോയ 28 പേരും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ആയുധ നിയമപ്രകാരം 42 അനധികൃത തോക്കുകളും 39 വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. 616 പൊലീസ് സംഘങ്ങളിലായി 5000 ഉദ്യോഗസ്ഥരാണ് ഓപ്പറേഷൻ അക്രമണിൽ പ്രവർത്തിച്ചത്.
380 ഗ്രാം കറുപ്പ്, 48 ഗ്രാം ഹെറോയിൻ, 32 കിലോ പോപ്പി, 60 കിലോ കഞ്ചാവ്, 194 ഗ്രാം ചരസ്, 1,884 കുപ്പി വാറ്റ് ചാരായം, 123 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 112 കുപ്പി ബിയർ, 1,029 ലിറ്റർ ലഹാൻ എന്നിവയും റെയ്ഡിൽ കണ്ടെടുത്തു. ജയിലിലും റെയ്ഡ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.