​ആശുപത്രികളിലേക്കുള്ള ഓക്​സിജൻ ടാങ്കർ ഡൽഹി സർക്കാർ കവർച്ച നടത്തിയെന്ന്​ ഹരിയാന

​ന്യൂഡൽഹി: രാജ്യത്ത്​ അതിരൂക്ഷമായ കോവിഡ്​ വ്യാപനത്തിനിടെ ആശുപത്രികളിലേക്ക്​ ഓക്​സിജനുമായി പുറപ്പെട്ട ടാങ്കറുകൾ കൊള്ളയടിക്കുന്നുവെന്ന ആരോപണവും. ഹരിയാനയി​ൽ ഫരീദാബാദിലെ ആശുപത്രികളിലേക്ക്​​ പുറപ്പെട്ട ടാങ്കറിൽനിന്ന്​ ഓക്​സിജൻ ഡൽഹി സർക്കാർ കൊള്ളയടിച്ചെന്നാണ്​ ആരോപണം. ചൊവ്വാഴ്ചയാണ്​ സംഭവമെന്ന്​ ഹരിയാന ആരോഗ്യ മന്ത്രി അനിൽ വിജ്​ പറയുന്നു. ഇതിനു പിന്നാലെ ഓക്​സിജൻ കയറ്റിവരുന്ന ടാങ്കറുകൾക്ക്​ ഹരിയാന സർക്കാർ​ പൊലീസ്​ സുരക്ഷ ഏർപെടുത്തി.

ടാങ്കർ ഡൽഹിയിൽ വെച്ച്​ കവർച്ചക്കിരയായതായി ട്വിറ്ററിലാണ്​ മന്ത്രി ആരോപിച്ചത്​. കുറെ ചെറുപ്പക്കാർ​ ചേർന്ന്​ വാഹനം തടഞ്ഞുനിർത്തുകയായിരുന്നുവെന്നും ഓക്​സിജൻ മോഷണം നടത്തുകയായിരുന്നുവെന്നും കുറ്റപ്പെടുത്തുന്നു. ഇത്തരം കവർച്ച പ്രശ്​നങ്ങൾ സൃഷ്​ടിക്കുമെന്നും നിന്ദാർഹമാണെന്നും ട്വീറ്റ്​ പറയുന്നു.

ഹരിയാനക്കാവശ്യമായതിലേറെ ഓക്​സിജൻ സംസ്​ഥാനത്തുണ്ടെന്നും പ്രതിദിനം 60 മെട്രിക്​ ടൺ ആവശ്യമായ സ്​ഥാനത്ത്​ 270 മെട്രിക്​ ടൺ സ്​റ്റോക്കുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേ സമയം, ഡൽഹിയിൽ പ്രതിസന്ധി അതിരൂക്ഷമായിട്ടും കേന്ദ്ര സർക്കാർ കൈകൾ കെട്ടി നോക്കിനിൽക്കുകയാണെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ കുറ്റപ്പെടുത്തി. 

Tags:    
News Summary - Haryana Minister Anil Vij accuses Delhi govt of ‘stealing’ oxygen from tanker on way to Faridabad hospitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.