കർഷകർക്ക് ലാത്തിച്ചാർജ്: ജെ.ജെ.പി എം.എൽ.എ ഷുഗർഫെഡ് ചെയർമാൻ രാജിവെച്ചു

കുരുക്ഷേത്ര: ദേശീയപാത ഉപരോധിച്ച കർഷകർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിൽ പ്രതിഷേധിച്ച് ഭരണമുന്നണി എം.എൽ.എ ഹരിയാന ഷുഗർഫെഡ് ചെയർമാൻസ്ഥാനം രാജിവെച്ചു. ബി.ജെ.പി സഖ്യകക്ഷിയായ ജനനായക് ജനത പാർട്ടി (ജെ.ജെ.പി) എം.എൽ.എ രാം കരൺ കലയാണ് രാജിവെച്ചത്.

സൂര്യകാന്തി വിത്തുകൾക്ക് മിനിമം താങ്ങുവില ആവശ്യപ്പെട്ട് കർഷകർ നടത്തിയ ദേശീയപാത ഉപരോധത്തിനു നേരെയായിരുന്നു ലാത്തിച്ചാർജ്. ഭാരതീയ കിസാൻ യൂനിയൻ (ചരുനി) തലവൻ ഗുർനാം സിങ് ചരുനിയുടെ നേതൃത്വത്തിൽ ഷഹബാദിൽ ആറു മണിക്കൂറിലേറെയാണ് ദേശീയപാത ഉപരോധിച്ചത്. ഷഹബാദിലെ കർഷകരുമായി ദീർഘകാലത്തെ ബന്ധമുണ്ടെന്നും പൊലീസ് നടപടി തന്നെ ആക്രമിച്ചതിന് തുല്യമാണെന്നും എം.എൽ.എ പറഞ്ഞു.

Tags:    
News Summary - Haryana JJP MLA Ram Karan Kala steps down as Sugarfed chairman in protest against lathi-charge on farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.