ഉദ്​ഘാടനം കഴിഞ്ഞ് ആറുമാസം തികഞ്ഞില്ല; മേൽപാലം തവിടുപൊടി

ന്യൂഡൽഹി: ഉദ്​ഘാടനം കഴിഞ്ഞ്​ ആറുമാസം തികയും മു​േമ്പ മേൽപാലത്തി​​​െൻറ ഭാഗം അടർന്നുവീണു. ഹരിയാനയിലെ പ​ട്ടോഡി യിലെ ഡൽഹി-ജയ്​പൂർ റെയിൽവേ ലൈനിന്​ മുകളിലൂടെയുള്ള മേൽപാലത്തി​​​െൻറ വശങ്ങളാണ്​ തകർന്നുവീണത്​. ആർക്കും പരിക്കേറ്റിട്ടില്ല.

ഹരിയാനയിലെ പൊതുമരാമത്ത്​ വകുപ്പി​​​െൻറ കീഴിൽ 14 കോടി ചെലവിൽ ​നിർമിച്ച പാലം 2019 സെപ്​തംബറിലാണ്​ ഉദ്​ഘാടനം ചെയ്​തത്​. ആറുമീറ്ററോളം വ്യാസത്തിലുള്ള വലിയ ദ്വാരമാണ്​ മേൽപാലത്തിൽ വീണത്​. ​കോൺക്രീറ്റും കമ്പിയുമടക്കമുള്ള ഭാഗങ്ങൾ താഴേക്ക്​ ഊർന്നുവീഴുകയായിരുന്നെന്ന്​ പ്രദേശവാസികൾ പറയുന്നു.

നിലവാരം കുറഞ്ഞ നിർമാണ രീതിയും അപ്രതീക്ഷിത മഴയുമാണ്​ തകർച്ചക്ക്​ പിന്നിലെന്നാണ്​ നിഗമനം.

Tags:    
News Summary - Haryana Flyover Collapses Within Six Month Of Its Inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.