മുംബൈ: പരസ്യ പ്രചാരണത്തിന് തിരശ്ശീല വീണതോടെ മഹാരാഷ്ട്ര തിങ്കളാഴ്ച ബൂത്തിലേക്ക്. 288 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 3237 പേരാണ് ജനവിധി തേടുന്നത്. ഒപ്പം സതാര ലോക്സഭ മണ്ഡലത്ത ില് ഉപതെരഞ്ഞെടുപ്പും നടക്കുന്നു. എന്‍.സി.പി എം.പി ഉദയന്‍രാജെ ഭോസ്ലെ രാജിവെച്ച് ബി. ജെ.പിയില്‍ ചേര്‍ന്നതാണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. ഭോസ്ലെ തന്നെയാണ് ബി. ജെ.പി സ്ഥാനാര്‍ഥി. മുന്‍ സിക്കിം ഗവര്‍ണര്‍ ശ്രീനിവാസ് പാട്ടീലിനെയാണ് എന്‍.സി.പി രംഗത്തിറക്കിയിരിക്കുന്നത്.
20ലേറെ എം.പി, എം.എല്‍.എമാരെയും പ്രാദേശിക നേതാക്കളെയും അടര്‍ത്തിയെടുത്ത് കോണ്‍ഗ്രസ്, എന്‍.സി.പി സഖ്യത്തെ ദുര്‍ബലമാക്കിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിന് ഒരുങ്ങിയത്. ശിവസേനയുമായി സഖ്യത്തിലാണെങ്കിലും തനിച്ച് ഭൂരിപക്ഷം നേടുകയാണ് പാർട്ടി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഫട്നാവിസുമായിരുന്നു പ്രചാരണ താരങ്ങൾ. കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതും ഹിന്ദുത്വവുമാണ് പ്രധാന പ്രചാരണ വിഷയങ്ങളായത്.
124 സീറ്റ് ശിവസേനക്കും 11 സീറ്റ് മറ്റ് ചെറു സഖ്യകക്ഷികള്‍ക്കും നല്കി 153 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്. 2014ല്‍ ശിവസേനയുമായി സഖ്യമില്ലാതെ ഒറ്റക്ക് മത്സരിച്ച് നേടിയത് 122 സീറ്റുകളാണ്. ശിവസേന 63 സീറ്റുകളും നേടി. 145 ആണ് ഭരിക്കാനുള്ള ഭൂരിപക്ഷം. ആദ്യം എന്‍.സി.പിയുടെ ശബ്ദവോട്ടിലൂടെയും പിന്നീട് ശിവസേനയുടെ പിന്തുണയിലുമാണ് ദേവേന്ദ്ര ഫട്നാവിസ് സര്‍ക്കാര്‍ ഭരണം തുടര്‍ന്നത്. ഫട്നാവിസ്, പങ്കജ മുണ്ടെ, മംഗള്‍ പ്രഭാത് ലോധ, സുധിര്‍ മുങ്കന്‍തീവാര്‍, രാധാകൃഷണ വിെഖെ പാട്ടീല്‍ തുടങ്ങിയവരാണ് ബി.ജെ.പിയുടെ പ്രമുഖ സ്ഥാനാര്‍ഥികള്‍. കന്നിയംഗത്തിന് ഇറങ്ങിയ ഉദ്ധവ് താക്കറെയുടെ മകന് ആദിത്യയാണ് ശിവസേനയിലെ പ്രമുഖന്.
കോണ്‍ഗ്രസ് 144 സീറ്റുകളിലും എന്‍.സി.പി 122 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. മൂന്നിടത്ത് സി.പി.എമ്മിനെ കോണ്‍ഗ്രസ് സഖ്യം പിന്തുണക്കുന്നു. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാർ പ്രതിപക്ഷ സഖ്യത്തിന് വോട്ടുതേടി സജീവമാണെങ്കിലും കോണ്‍ഗ്രസില്‍ അത്തരം നേതാവില്ല. രാഹുൽ ഗാന്ധിയും പവാറുമാണ് പ്രധാന പ്രചാരണ താരങ്ങൾ. തൊഴിലില്ലായ്മ, സാമ്പത്തികമാന്ദ്യം തുടങ്ങിയവയാണ് പ്രചാരണ വിഷയങ്ങൾ. മുന്‍ മുഖ്യമന്ത്രിമാരായ പൃഥ്വിരാജ് ചവാന്, അശോക് ചവാന്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബാലസാഹെബ് തോറാട്ട്, നാനാ പടേലെ തുടങ്ങിയവരാണ് മത്സരിക്കുന്ന കോണ്‍ഗ്രസിലെ പ്രമുഖര്‍. അജിത് പവാര്‍, ഛഗന്‍ ഭുജ്ബല്‍, പവാറിെൻറ േജ്യഷ്ഠെൻറ പേരമകന് രോഹിത് പവാര്‍ തുടങ്ങിയവരാണ് എന്‍.സി.പിയിലെ പ്രമുഖര്‍. കഴിഞ്ഞ തവണ കോണ്‍ഗ്രസും എന്‍.സി.പിയും ഒറ്റക്കാണ് മത്സരിച്ചത്. കോണ്‍ഗ്രസ് 42ഉം എന്‍.സി.പി 41 സീറ്റുകളുമാണ് കഴിഞ്ഞതവണ നേടിയത്. പ്രബലരുടെ കൂറുമാറ്റവും സാമ്പത്തിക പ്രതിസന്ധിയും പ്രതിപക്ഷ പാര്‍ട്ടികളെ സാരമായി ബാധിച്ചിട്ടുണ്ട്. ബി.ജെ.പി സ്ഥാനാര്‍ഥികളോട് കിടപിടിക്കുന്ന സ്ഥാനാര്‍ഥികളെ കെണ്ടത്തുന്നതിലും കോണ്‍ഗ്രസ് സഖ്യം പരാജയപ്പെട്ടതായാണ് നിരീക്ഷണം. വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.