കോൺഗ്രസ്​ പ്രവേശനം: പ്രഖ്യാപനം രണ്ട്​ ദിവസത്തിനകമെന്ന്​ ഹാർദിക്​ പ​േട്ടൽ

അഹ്​മദാബാദ്​: താൻ കോ​ൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട്​ രണ്ട്​ ദിവസത്തിനകം പ്രഖ്യാപനമുണ്ടാകുമെന്ന്​ പട് ടീദാർ സംവരണ പ്രക്ഷോഭ നേതാവ്​ ഹാർദിക്​ പ​േട്ടൽ പറഞ്ഞു.

എം.എൽ.എ ആയ കുൻവാർജി ബവാലിയ കൂറുമാറി ബി.ജെ.പിയിൽ ചേരു കയും മന്ത്രിസഭയിൽ അംഗമാകുകയും ചെയ്യുക വഴി പ്രതിസന്ധിയിലായ സംസ്​ഥാന കോൺഗ്രസിന്​ ആശ്വാസം പകരുന്നതാണ്​ ഹാർദികി​​െൻറ നീക്കം. ഇദ്ദേഹം കോൺഗ്രസിൽ ചേരുമെന്നും അംറേലി മണ്ഡലത്തിൽനിന്ന്​ ലോക്​സഭയിലേക്ക്​ മത്സരിക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.ഒമ്പത്​ അംഗങ്ങളുള്ള പട്ടീദാർ അനാമത്ത്​ ആന്ദോളൻ സമിതിയിലെ അഞ്ച്​ അംഗങ്ങൾകൂടി ഹാർദികിനൊപ്പം കോൺഗ്രസിൽ ചേരുമെന്നാണ്​ സൂചന.

പാർട്ടി അംഗങ്ങളുമായും കോൺഗ്രസ്​ നേതൃത്വവുമായുമുള്ള ചർച്ചക്ക്​ ശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക. അടുത്ത 12ന്​ അഹ്​മദാബാദിൽ കോൺഗ്രസ്​ പ്രവർത്തക സമിതിയിൽ ചേരുന്നതിനാൽ അന്നോ അതിനുമു​േമ്പാ ഇതുസംബന്ധിച്ച ​പ്രഖ്യാപനമുണ്ടാകുമെന്നാണ്​ കരുതുന്നത്​​.

Tags:    
News Summary - Hardik patel join congress-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.