ഭോപ്പാൽ: പ്രശസ്ത നടൻ വിക്രം മസ്താലിനെ സ്ഥാനാർഥിയാക്കി കോൺഗ്രസ്. മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെയാണ് അദ്ദേഹം മത്സരിക്കുക. രാമാനന്ദ് സാഗറിന്റെ ടെലിവിഷൻ പരമ്പരയായ രാമായണത്തിൽ ഹനുമാന്റെ വേഷമിട്ട് ശ്രദ്ധേയനായ ആളാണ് വിക്രം മസ്താൽ.
ഇന്ന് മധ്യപ്രദേശ്, ഛത്തസീഗ് ഘട്ട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശിൽ 144 സീറ്റുകളിലേക്കാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.ഛത്തീസ്ഗഢിൽ 30 സീറ്റുകളിലേക്കും തെലങ്കാനയിൽ 55 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
മധ്യപ്രദേശിൽ ചിന്ദ്വാര മണ്ഡലത്തിൽ നിന്ന് മുൻ മുഖ്യമന്ത്രി കമൽനാഥ് ജനവിധി തേടും. 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ നവംബർ ഏഴ് മുതൽ 30വരെയാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.