ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ തനത് കേരള കലാപരിപാടികളും ഭക്ഷ്യവിഭവങ്ങളും ഉൾപ്പെടെ ഒരുക്കി ഡൽഹി മലയാളി ഹൽഖയുടെ നേതൃത്വത്തിൽ ഹൽഖ ഫെസ്റ്റ് സംഘടിപ്പിച്ചു. ശനിയാഴ്ച ആർ.കെ പുരം ഡി.എം.എ ഹാളിലാണ് ഡൽഹിയിലെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെ ആയിരത്തോളം പേർ പങ്കെടുത്ത ഫെസ്റ്റ് നടന്നത്.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി, പ്രഫ. മാത്യു ജോസഫ് (ജാമിഅ മില്ലിയ), മുഹമ്മദ് ഹലീം (കെ.എം.സി.സി), മുഹമ്മദലി (കെ.എം.ഡബ്ലു.എ) എന്നിവർ ഫെസ്റ്റിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.
ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന മെഹ്ഫിൽ വടകരയുടെ മുട്ടിപ്പാട്ട്, വിവിധ സർവകലാശലകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ മാപ്പിളപ്പാട്ട്, ഒപ്പന, വട്ടപ്പാട്ട്, സംഗീതശിൽപം തുടങ്ങിയവ ശ്രദ്ധേയമായി. ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന കലാ, കായിക, ഫോട്ടോഗ്രാഫി മത്സരങ്ങളുടെ സമ്മാന വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.