നെടുമ്പാശ്ശേരി: ലക്ഷദ്വീപിൽ നിന്നുള്ള ഹജ്ജ് തീർഥാടക സംഘം ഇന്ന് യാത്ര തിരിക്കും. 305 പേരാണ് ലക്ഷദ്വീപിൽനിന്ന് ഹജ്ജ് കമ്മിറ്റി വഴി യാത്രയാകുന്നത്. ഇവർ ഇന്നലെ രാവിലെ 10 ഒാടെ ഹജ്ജ് ക്യാമ്പിലെത്തി. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹംസക്കോയ ഫൈസിയുടെ നേതൃത്വത്തിലാണ് എത്തിയത്.
ലക്ഷദ്വീപിൽ ജനവാസമുള്ള 10 ദ്വീപിൽനിന്നും പ്രാതിനിധ്യമുണ്ട്. 62 ഹാജിമാരുള്ള ആന്ത്രോത്ത് ദ്വീപിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ. 373 പേരാണ് ലക്ഷദ്വീപിൽ നിന്നും ഹജ്ജ് കമ്മിറ്റി വഴി അപേക്ഷ നൽകിയിരുന്നത്. ഞായർ രാവിലെ 5.45 ന് പുറപ്പെടുന്ന സൗദി എയർലൈൻസ് വിമാനത്തിൽ 300 പേരും 10.15 ന് പുറപ്പെടുന്ന വിമാനത്തിൽ ബാക്കി അഞ്ച് പേരും യാത്രയാകും. ഈ വിമാനത്തിൽ ബാക്കി 295 പേർ കേരളത്തിൽ നിന്നുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.