ന്യൂഡൽഹി: ഹാദിയ കേസിൽ സുപ്രീംകോടതിയിൽ ചൂടേറിയ വാഗ്വാദം. ഇതേ തുടർന്നുണ്ടായ ബഹളത്തിൽ ഇൗ േകസ് ‘ഇന്നിനി’ കേൾക്കില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. ഹാദിയയുടെ ഭർത്താവ് ശഫിൻ ജഹാനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയുടെ വാദങ്ങളാണ് ചൂടേറിയ വാഗ്വാദത്തിന് കാരണമായത്. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ കേരളത്തിൽ വന്ന് ലവ് ജിഹാദിനെ കുറിച്ച് സംസാരിച്ച് അന്തരീക്ഷം മലീമസമാക്കാൻ നോക്കിയെന്നും ഇപ്പോൾ ഇൗ കേസിൽ എൻ.െഎ.എ അവർക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്നും ദവെ വാദിച്ചു.
രാഷ്്ട്രപതി രാം നാഥ് കോവിന്ദ് ഞായറാഴ്ച കേരളത്തെ കുറിച്ച് പറഞ്ഞത് ‘ഇക്കണോമിക് ടൈംസ്’ പത്രത്തിൽ നോക്കി സുപ്രീംേകാടതിക്ക് വായിച്ചുകൊടുത്ത് വാദം തുടങ്ങിയ ദുഷ്യന്ത് ദവെ കഴിഞ്ഞ പത്തറുപത് വർഷങ്ങളായി ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും അങ്ങോട്ടുമിങ്ങോട്ടും വിവാഹം കഴിച്ച് സമാധാനത്തോടെ ജീവിക്കുന്ന നാടാണ് കേരളമെന്ന് ബോധിപ്പിച്ചു. നിർഭാഗ്യകരമെന്ന് പറയെട്ട, ആ അന്തരീക്ഷം മോശമാക്കാനാണ് ഇപ്പോഴത്തെ ശ്രമം. ആ സംസ്ഥാനത്ത് ഇപ്പോൾ ഒരാളെ വിവാഹം കഴിക്കാൻ കോടതിയുടെ അനുമതി വാങ്ങേണ്ടി വന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അമിത് ഷായും യോഗി ആദിത്യനാഥും കേരളത്തിൽ വന്ന് ലവ് ജിഹാദിനെ കുറിച്ചാണ് സംസാരിച്ചത്. ഇൗ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് എൻ.െഎ.എയും ഇപ്പോൾ ചെയ്യുന്നത്. അത് അനുവദിക്കരുത്. യോഗി ആദിത്യനാഥിെൻറ അഡീഷനൽ അഡ്വക്കറ്റ് ജനറൽ ആണ് നിമിഷ എന്ന പെൺകുട്ടിക്ക് േവണ്ടി എന്ന് പറഞ്ഞ് കേസിൽ കക്ഷിചേരാൻ ഹരജിയുമായി വന്നിരിക്കുന്നത്. ഇതിൽനിന്ന് തന്നെ കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് മനസ്സിലാകും. ബഹുമാനപ്പെട്ട കോടതി ഇത് തിരിച്ചറിയണമെന്നും ദവെ വാദിച്ചു.
കേസിൽ എൻ.െഎ.എക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ്, നിരവധി ലവ് ജിഹാദ് കേസുകൾ കേരളത്തിലുെണ്ടന്ന് പറഞ്ഞതാണ് ദവെയെ പ്രകോപിപ്പിച്ചത്. എന്ത് അസംബന്ധമാണിതെന്ന് ചോദിച്ച് ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ് പൊട്ടിത്തെറിച്ച ദവെ, എൻ.െഎ.എ സ്വതന്ത്രമായ ഏജൻസിയല്ലെന്നും അമിത് ഷായും കേന്ദ്ര സർക്കാറും നിങ്ങളെ സ്വാധീനിച്ചിരിക്കുകയാണെന്നും പറഞ്ഞു. ഇതോടെ ക്ഷുഭിതനായ എൻ.െഎ.എ അഭിഭാഷകൻ, ദവെയാണ് അസംബന്ധം പറയുന്നതെന്ന് തിരിച്ചടിച്ചു. ദവെ എല്ലായ്പ്പോഴും വ്യക്തിപരമായ വിമർശനങ്ങളുന്നയിക്കുകയാണെന്നും ഇത് അംഗീകരിക്കാനാവിെല്ലന്നും മനീന്ദർ സിങ് തുടർന്നു. അരുതെന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിലക്കുന്നതിനിടയിലും ഇരുവരും തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നു.
ഇൗ കേസ് ഇത്തരമൊരു സാഹചര്യത്തിൽ ഇനി കേൾക്കാൻ കഴിയില്ലെന്നും നവംബർ 30ലേക്ക് മാറ്റുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞതോടെയാണ് വാഗ്വാദത്തിന് അറുതിയായത്. തുടർന്ന് ഇടപെട്ട ജസ്റ്റിസ് ചന്ദ്രചൂഡ് രണ്ടുപേരും മുതിർന്ന അഭിഭാഷകരല്ലേ എന്ന് ഇരുവരോടും ചോദിച്ചു. രാഷ്ട്രീയ വ്യക്തിത്വങ്ങളെ പരാമർശിക്കരുതെന്നും നിർദേശിച്ചു. രാഷ്ട്രീയമായ വാദങ്ങൾ നമുക്ക് വേെണ്ടന്നും ജുഡീഷ്യറി അതിൽനിന്നെല്ലാം അകന്ന് നിൽക്കുകയാണെന്നും അങ്ങനെതന്നെ തുടരണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഇത് നിയമകോടതിയാണെന്നും ഇന്നിനി നിങ്ങളെ കേൾക്കില്ല എന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആവർത്തിച്ചപ്പോൾ അതെങ്ങനെ താങ്കൾക്ക് ചെയ്യാനാകുമെന്ന് ദവെ ചോദിച്ചു. ബഹുമാനപ്പെട്ട കോടതി എന്നെ കേൾക്കണം. എന്നെ കേൾക്കാൻ കഴിയില്ലെങ്കിൽ താനിനി ഇൗ കേസ് വാദിക്കുന്നില്ലെന്നും ദവെ പറഞ്ഞു.
നിങ്ങളെ കേൾക്കാനായി മാത്രമാണ് ഇന്നേക്ക് കേസ് മാറ്റിയത് എന്നും മറ്റെല്ലാ കേസുകളും ഇതിനായി മാറ്റുകയാണെന്നും ജസ്റ്റിസ് ഖൻവിൽകർ മറുപടി പറഞ്ഞു. കേസിൽ അമിക്കസ് ക്യൂറിയെ വെക്കാനിരിക്കുകയായിരുന്നുവെന്നും അനുകൂലമായി വരുകയായിരുന്ന വിഷയത്തെ ബുൾഡോസറിട്ട് തകർത്തത് താങ്കൾ തന്നെയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞത് ദവെയെ വീണ്ടും ക്ഷുഭിതനാക്കി. താങ്കളുടെ വാക്കുകൾ എെൻറ വായിൽ തിരുേകണ്ടെന്നും താങ്കൾക്ക് താൽപര്യമില്ലെങ്കിൽ കേസിനി വാദിക്കുന്നില്ലെന്നും ദവെ കൂട്ടിച്ചേർത്തു. അതിന് ശേഷം കേസ് നവംബറിലേക്ക് മാറ്റാനുള്ള തീരുമാനം തിരുത്തിയ ചീഫ് ജസ്റ്റിസ് ചില നിരീക്ഷണങ്ങൾ നടത്തി കേസ് ഒക്ടോബർ 30ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.