ഗൾഫ് രാജ്യങ്ങൾ ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരായി തുടരും -കേന്ദ്ര പെട്രോളിയം മന്ത്രി

ബെംഗളൂരു: ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരായി ഗൾഫ് രാജ്യങ്ങൾ ഇനിയും ദീർഘകാലം തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. വരുംകാലത്തെ ഇറക്കുമതിയുടെ വലിയൊരു ശതമാനവും ഗൾഫ് രാജ്യങ്ങൾ വഹിക്കുമെന്നും 'ഇന്ത്യ എനർജി വീക്കി'ൽ സംസാരിക്കവേ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഉപരോധം നീക്കിയാൽ ഇറാനിൽ നിന്നും വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങുന്ന കാര്യം ഇന്ത്യ പരിഗണിക്കുമെന്നും വില മികച്ച നിലയിൽ തുടരുകയാണെങ്കിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ എണ്ണ ഇറക്കുമതി 27 രാജ്യങ്ങളിൽ നിന്ന് 39 രാജ്യങ്ങളിൽ നിന്നായി ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ വർധിച്ചുവരുന്നത് കാരണം ഒപെക് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി പത്തു വർഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Gulf countries will remain India's major oil suppliers - Union Petroleum Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.