ധഹോദ് (ഗുജറാത്ത്): ഗുജറാത്തിൽ ആദിവാസി മാർച്ചിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലെപ്പട്ടു. ധഹോദ് ജെസവാഡയിൽ പൊലീസ് കസ്റ്റഡിയിൽ ഒരാൾ കൊല്ലപ്പെട്ടതിെന തുടർന്ന് 500ഒാളം ആദിവാസികൾ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയായിരുന്നു. ജനക്കൂട്ടം കല്ലെറിയുകയും വാഹനങ്ങൾ കത്തിക്കുകയും െചയ്തതിനെതുടർന്നായിരുന്നു വെടിവെപ്പ്.
ജെസവാഡ സ്വദേശിയായ കർഷകൻ രമാസു മൊഹാനിയ(45)യാണ് കൊല്ലപ്പെട്ടത്. രണ്ടുപേർക്ക് പരിക്കേറ്റു. കല്ലേറിൽ എട്ട് പൊലീസുകാർക്കും പരിക്കേറ്റു. കണ്ണീർ വാതകം പ്രയോഗിച്ചിട്ടും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാത്തതിനാൽ വെടിവെപ്പ് നടത്തുകയായിരുന്നെന്നാണ് പൊലീസ് ഭാഷ്യം.
കഴിഞ്ഞ ദിവസം പ്രദേശത്തെ കനേശ് ഗമാര(31) എന്നയാളാണ് പൊലീസ് കസ്റ്റഡിയിൽ കൊല്ലെപ്പട്ടത്. സഹോദരനെതിരായ കവർച്ചാക്കേസുമായി ബന്ധപ്പെട്ടാണ് ഗമാരയെ കസ്റ്റഡിയിലെടുത്തത്. വിട്ടയച്ച് ഒരു മണിക്കൂറിനകം ഇയാൾ മരിച്ചു. മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലെത്തിയ നാട്ടുകാർ മരണത്തിനുത്തരവാദിയായ പൊലീസുകാരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു. ആകസ്മിക മരണത്തിന് കേസെടുക്കാമെന്ന് പൊലീസ് പറഞ്ഞപ്പോഴാണ് ജനക്കൂട്ടം രോഷാകുലരായി കല്ലേറ് തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.