ഗുജറാത്തിലെ ചായക്കടക്കാരനിൽനിന്ന്​ പിടിച്ചെടുത്തത് 650 കോടി

സൂറത്ത്: ഗുജറാത്തിലെ ചായക്കടക്കാരനിൽ നിന്നും ആദായ നികുതി വകുപ്പ്​ പിടിച്ചെടുത്തത് 650 കോടിയുടെ സ്വത്ത്​. സൂറത്ത്​ സ്വദേശിയായ കിഷോർ ബജ് വാലയിൽനിന്നും കുടുംബത്തിൽനിന്നുമാണ്​ കണക്കിൽ പെടാത്ത പണം പിടിച്ചെടുത്തത്​. 

50 കിലോഗ്രാം വെള്ളി, 1.3 കിലോ ഡയമണ്ട്​, 6.5 കോടിയുടെ കറൻസി, സ്വർണം എന്നിവയാണ് ഇയാളുടെയും കുടുംബത്തി​​െൻറയും ബാങ്ക്​ ലോക്കറിൽനിന്ന്​പിടിച്ചെടുത്തത്​. സർക്കാരി​​െൻറ നോട്ട്​ പിൻവലിക്കൽ നടപടിക്കുശേഷം ഇയാൾ ഒരു കോടിയിലേറെ രൂപ ബാങ്ക്​ അക്കൗണ്ടിൽ നിക്ഷേപിച്ചതായും ഇയാളുടെ ബന്ധുക്കൾക്ക് 40ൽ കുടുതൽ ബാങ്ക് ​അക്കൗണ്ടുകളിൽ ഉള്ളതായും അധികൃതർ പറഞ്ഞു.

മുപ്പത് ​കൊല്ലമായി സൂറത്തിലെ ഉദ്നയിൽ ചായക്കട നടത്തുന്ന ഇയാൾ പത്ത്​ വർഷത്തിനിടെ പണമിടപാടിലേക്ക് തിരിഞ്ഞിരുന്നു. ബജ്​വാലയും മകൻ ജിതേന്ദ്രയും ബി.ജെ.പിയുടെ സ്കാർഫ്​ അണിഞ്ഞ്​ നിൽക്കുന്ന ചിത്രവും പുറത്ത്​ വന്നിട്ടുണ്ട്​. അതേസമയം ഏതെങ്കിലും സംഘടനയുമായി തങ്ങൾക്ക്​ ബന്ധമില്ലെന്നാണ് ​ബജ്​വാല പറയുന്നത്​.

 

Tags:    
News Summary - Gujarat Snack Vendor Has Property Worth 650 Crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.