നോട്ട്​നിരോധന കാലത്ത്​ 2000കോടിയുടെ വെട്ടിപ്പ്​ നടത്തിയെന്ന്​ ആരോപിച്ച ബി.ജെ.പി നേതാവി​െൻറ വീട്ടിൽ റെയഡ്​

സൂറത്ത്​: നോട്ടുനിരോധന കാലത്ത്​ ​ 2000കോടിയുടെ തട്ടിപ്പ്​ നടന്നതായി വെളുപ്പടുത്തിയ മുൻ ആദായനികുതി വകുപ്പ്​ ഓഫീസറും ബി.ജെ.പി നേതാവുമായ പി.വി.എസ്​ ശർ​മയുടെ വീട്ടിൽ റെയ്​ഡ്​. മുൻനിര ജ്വല്ലറിക്കാർ, ബിൽഡർമാർ, ടെക്​സ്​റ്റൈൽസ് -വജ്ര വ്യാപാരികൾ എന്നിവർ നോട്ടുനിരോധന സമയത്ത്​ വൻതട്ടിപ്പ്​ നടത്തിയെന്ന്​ രേഖകൾ സഹിതം ശർമ ആരോപിച്ചിരുന്നു.

ത​െൻറ വീട്ടിൽ റെയ്​ഡ്​ ആരംഭിച്ചതിന്​ പിന്നാലെ ശർമ വീടിന്​ പുറത്തെ റോഡിലിരുന്ന്​ പ്രതിഷേധിച്ചു. തട്ടിപ്പ്​ പുറത്തുകൊണ്ടുവന്ന തന്നെ ഇരയാക്കുകയാണെന്ന്​ ശർമ പ്രതികരിച്ചു. ശർമയുടെ താനെയിലെയും മുംബൈയിലെയും കേന്ദ്രങ്ങളിലും റെയ്​ഡ്​ നടക്കുന്നുണ്ട്​. ശർമക്ക്​ വരുമാനത്തി​െൻറ സ്രോതസ്സിന്​ കൃത്യമായ വിശദീകരണം നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണ്​ ഇൻകം ടാക്​സ്​ ഉദ്യോഗസ്ഥരുടെ വിശദീകരണം.

നോട്ടുനിരോധനം ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്നും അവരുടെ കുറച്ചുസൃഹുത്തുക്കളുടെ കള്ളപ്പണം വെളുപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും കോൺഗ്രസ്​ പ്രതികരിച്ചു.

സംഭവത്തിൽ സി.ബി.ഐയുടേയും എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടേഴ്​സി​െൻറയും അന്വേഷണം ശർമ ആവശ്യപ്പെട്ടിരുന്നു. കേസിന്​ അനുകൂലമായി സത്യവാങ്​മൂലം നൽകാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോട്ട്​ നിരോധനം പ്രഖ്യാപിച്ച്​ ഏതാനും മണിക്കൂറുകൾക്കുള്ളിൽ 96 കോടിയോളം രൂപയുടെ സ്വർണം ഒരു ജ്വല്ലറിവിറ്റ രേഖകളും ശർമ ഹാജരാക്കി.

1990 മുതൽ ഇൻകം ടാക്​സ്​ ഓഫീസറായിരുന്ന ശർമ സർവീസിൽ നിന്നും സ്വമേധയാ രാജിവെച്ച്​ 2007ൽ ബി.ജെ.പിയിൽ ചേരുകയായിരുന്നു. പാർട്ടിയു​ടെ ഐ.ടി സെല്ലി​െൻറ തലവനുമായിരുന്നു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.