ഗുജറാത്ത് രാജ്യസഭ ഫലത്തിനെതിരെ ബി.ജെ.പി കോടതിയിലേക്ക്

ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ്​ സ്​ഥാനാർഥി അഹ്​മദ്​​ പട്ടേലിന്‍റെ വിജയത്തിനെതിരെ ബി.ജെ.പി കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ദിവസങ്ങൾ നീണ്ട നാടകീയ രാഷ്​ട്രീയ നീക്കങ്ങൾക്കൊടുവിലായിരുന്നു അഹ്മദ് പട്ടേലിന്‍റെ ജയം. കൂറുമാറി ബി.ജെ.പിക്ക്​ വോട്ടുചെയ്​ത രണ്ട്​ കോൺഗ്രസ്​ എം.എൽ.എമാരുടെ വോട്ട്​ തെരഞ്ഞെടുപ്പുകമീഷൻ റദ്ദാക്കിയതോടെയാണ്​ പ​േട്ടലി​​​​​​​െൻറ ജയത്തിന്​ കളമൊരുങ്ങിയത്. വോട്ട് റദ്ദാക്കിയ തെരഞ്ഞെടുപ്പുകമീഷന്‍റെ തീരുമാനത്തിനെതിരെയാണ് ബി.ജെ.പി കോടതിയെ സമീപിക്കുന്നത്. 

പാർട്ടി ഇനി നിയമയുദ്ധത്തിനൊരുങ്ങുകയാണെന്ന് ഗുജറാത്തിലെ ബി.ജെ.പി വക്താവ് അറിയിച്ചു. കോണ്‍ഗ്രസ് വിമത എംഎല്‍എമാരുടെ വോട്ടുകള്‍ അസാധുവാക്കിയ തിരഞ്ഞെടുപ്പു കമ്മീഷന്‍റെ നടപടി ബിജെപി അംഗീകരിക്കുന്നില്ല. ഇതിനെതിരെ സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കാനാണ് ബി.ജെ.പി തീരുമാനം. കോൺഗ്രസിലെ രാഘവ്ജി പട്ടേൽ, ഭോലാബായ് ഗോഹിൽ എന്നിവരുടെ വോട്ടുകളാണ് തെരഞ്ഞെടുപ്പു കമ്മീഷൻ റദ്ദാക്കിയത്. ഇതുമൂലം അഹ്മദ് പട്ടേലിന് ജയിക്കാനാവശ്യമായ വോട്ടുകളുടെ എണ്ണം 45ൽ നിന്ന് 44 ആയി ചുരുങ്ങുകയായിരുന്നു. അങ്ങനെയാണ് കോൺഗ്രസ് സ്ഥാനാർഥി ക്ക് വിജയിക്കാൻ കളമൊരുങ്ങിയത്. അഹ്മദ് പട്ടേലിന് കിട്ടേണ്ട വോട്ടുകളുടെ എണ്ണം കുറക്കാനും അതുവഴി തങ്ങളുടെ സ്ഥാനാർഥിയായ ബൽവന്ത്​സിങ്​ രാജ്​പുട്ടിനെ വിജയിപ്പിക്കാനുമുള്ള ബി.ജെ.പിയുടെ തന്ത്രം പാളുകയായിരുന്നു. 

ചൊവ്വാഴ്ച വോട്ടെടുപ്പിനിടെ ശ​ങ്ക​ർ​സി​ങ്​ വ​ഗേ​ല ഗ്രൂ​പ്പി​ലെ രാ​ഘ​വ്​​ജി പ​േ​ട്ട​ൽ, ഭോ​ല ഗോ​ഹി​ൽ എ​ന്നി​വ​ർ വോ​ട്ടുചെയ്​ത​ ബാലറ്റ്​ പാ​ർ​ട്ടി ഏ​ജ​ൻ​റി​നെ​യും ബി.​ജെ.​പി ഏ​ജ​ൻ​റി​നെ​യും കാ​ണി​ച്ചു. ബി.​ജെ.​പി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ അ​മി​ത്​ ഷാ​യെ​യും വി​മ​ത​ർ ബാ​ല​റ്റ്​ ഉ​യ​ർ​ത്തി കാ​ണി​ച്ചു. വോ​ട്ടു ചെ​യ്​​ത ബാ​ല​റ്റ്​ പ​ര​സ്യ​മാ​യി കാ​ണി​ച്ച​ത്​ ചട്ടലംഘനമാണ്​ എന്നാരോപിച്ചാണ്​​ കോ​ൺ​ഗ്രസ്​ കമീഷനെ സമീപിച്ചത്​​. അർധരാത്രി വരെ നീണ്ട നാടകീയതയും അനിശ്ചിതത്വവും നിറഞ്ഞ നീക്കങ്ങൾക്കൊടുവിൽ​ തെരഞ്ഞെടുപ്പുകമീഷ​​​​​​​െൻറ ഇടപെടലോടെയാണ്​ അർധരാത്രി വോ​ട്ടെണ്ണി ഫലപ്രഖ്യാപനം നടത്തിയത്​.

Tags:    
News Summary - Gujarat Rajya Sabha poll: BJP to move court on EC verdict- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.