Posted On
date_range Updated On
date_range ഗുജറാത്ത് വിഷമദ്യ ദുരന്തം; മരണം 26 ആയി
അഹമദബാദ്: ഗുജറാത്ത് ബോട്ടാഡിൽ നടന്ന വിഷമദ്യ ദുരന്തത്തിൽ മരണം 26 ആയി. 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യത്തിന് പകരം മീഥൈൽ നൽകിയതാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പിന്‍റു, ജയേഷ് അലിയ രാജു, സഞ്ജെയ് എന്നിവരെ അറസ്റ്റ് ചെയ്തു. മീഥൈൽ വിൽക്കുന്ന കമ്പനിയുടെ മാനേജറാണ് ജയേഷ്. ഇയാൾ കമ്പനിയിൽ നിന്ന് മീഥൈൽ കടത്തുകയും മറ്റ് രണ്ട് പേർക്ക് നൽകുകയുമായിരുന്നു. ഇത്തരത്തിൽ 200 ലിറ്റർ മീഥൈലാണ് ഇവർ കടത്തിയത്.
അഹമദബാദ് ക്രൈം ബ്രാഞ്ചും ഗുജറാത്ത് ആന്‍റി ടെററിസ്റ്റ് സ്ക്വാഡും അന്വേഷണം നടത്തുന്നുണ്ട്. 450 ലിറ്റർ മീഥൈൽ പൊലീസ് പിടികൂടി. ചികിത്സയിലിരിക്കെ അഞ്ച് പേരും ചികിത്സക്ക് ശേഷം മൂന്ന് പേരും ഇന്ന് രാവിലെ രണ്ട് പേരും കൂടി മരിച്ചതായി ഗുജറാത്ത് ഡി.ജി.പി ആശിഷ് ഭാട്ടിയ അറിയിച്ചു. ചികിത്സയിലുള്ള 20 പേരിൽ പലരുടെയും നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.