പ്രവാചകനും യേശുവും ഗോസംരക്ഷണത്തി​െൻറ വക്​താക്കൾ - ഗുജറാത്ത്​ ഗോസേവ

ന്യൂഡൽഹി: പ്രവാചകനും യേശുവും ഗോസംരക്ഷണത്തി​​​െൻറ വക്​താക്കളായിരുന്നുവെന്ന് ഗുജറാത്ത് ഗോസേവ ഗോചര്‍ വികാസ് ബോര്‍ഡ്. ബോര്‍ഡി​െൻ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഗോ വന്ദന കാര്യസരിത എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് ഈ പരാമര്‍ശമുള്ളത്. പ്രശസ്തരായ വ്യക്തികള്‍ പശുസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വാചകങ്ങളാണ് ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്​.

പശുക്കളെ ബഹുമാനിക്കണമെന്നും പശു നല്‍കുന്ന പാലും നെയ്യുമെല്ലാം അമൃതിന് തുല്യമാണെന്നും ഗോമാംസം കഴിക്കുന്നത് രോഗങ്ങള്‍ക്ക് പ്രധാന കാരണമാണെന്നും പ്രവാചകന്‍ തന്റെ അനുനായികളോട് പറഞ്ഞുവെന്നാണ്​ ലേഖനത്തിലുള്ളത്. പശുവി​െൻറ സന്തതി പരമ്പരകളെ കൊല്ലുന്നത്​ മനുഷ്യനെ കൊല്ലുന്നതിന്​ തുല്യമാണെന്ന്​ യേശു പറഞ്ഞതായും ലേഖനത്തിൽ പറയുന്നു.  

ഗോസംരക്ഷകരുടെ വാദത്തെ ജമാഅത്തെ ഉലമ അൽഹിന്ദ്​ ഗുജറാത്ത്​ ഘടകം പ്രസിഡൻറ്​ മുഫ്​തി അബ്​ദുൽ ഖയ്യൂം ഹഖ്​ തള്ളിക്കളഞ്ഞു.  അദ്ദേഹം ഒരിക്കലും അറേബ്യ വിട്ടുപോയിട്ടില്ല. പ്രവാചകന്‍ ഒരിക്കലും ഒരു പശുവിനെ കാണാനും അതിന്റെ മഹിമ വര്‍ണിക്കാനും യാതൊരു സാധ്യതയുമില്ലാ എന്നിരിക്കെ എന്തിനാണ് പ്രവാചകന്റെ പേരില്‍ ഇത്തരം അടിസ്ഥാനരഹിതമായ പരാമര്‍ശം ഗോ രക്ഷാ പ്രവര്‍ത്തകര്‍ പുറത്തിറക്കുന്നതെന്നും മുഫ്തി അബ്ദുല്‍ ഖയ്യൂം ഹഖ് ചോദിക്കുന്നു.

 യേശു ക്രിസ്​തു എല്ലാ മൃഗങ്ങൾക്കും തുല്യമായ പരിഗണനയാണ്​ നൽകിയത്​. അല്ലാതെ പശുവിനെ മാത്രം പുണ്യവത്​കരിച്ചിട്ടില്ലെന്ന്​ ഫാദർ എഫ്​ ദുരായ്​ പറഞ്ഞു.

എന്നാല്‍ തങ്ങള്‍ വിശ്വസനീയമായ രേഖകളില്‍നിന്നാണ് ക്രിസ്തുവിന്റെയും നബിയുടെയും ഉദ്ധരണികള്‍ എടുത്തിട്ടുള്ളതെന്നാണ് പശുസംരക്ഷണ ബോര്‍ഡ് ചെയര്‍മാന്‍ വല്ലബ് കത്തീരിയ നല്‍കുന്ന വിശദീകരണം. പശുമാംസത്തിന്റെ ഉപയോഗം കുറക്കാനും ഗോവധം തടയാനുമാണ് ലേഖനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും വല്ലബ് പറഞ്ഞു.

 

Tags:    
News Summary - Gujarat gauseva board: Prophet & Jesus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.