അജ്മീര്‍ സ്ഫോടനം: മലയാളി ഹിന്ദുത്വ ഭീകരൻ അറസ്​റ്റിൽ

ന്യൂ​ഡ​ല്‍ഹി: അ​ജ്മീ​ര്‍ ദ​ര്‍ഗ ശ​രീ​ഫി​ല്‍ 2007ൽ ​സ്ഫോ​ട​നം ന​ട​ത്തി ഒ​ളി​വി​ല്‍പോ​യ മ​ല​യാ​ളി ഹി​ന്ദു​ത്വ ഭീ​ക​ര​ൻ സു​രേ​ഷ് നാ​യ​ർ അ​റ​സ്​​റ്റി​ൽ. ഗു​ജ​റാ​ത്തി​ലെ ബ​റൂ​ച്ചി​ൽ​നി​ന്നാ​ണ്​ സ്​​ഫോ​ട​നം ക​ഴി​ഞ്ഞ്​ 11 വ​ർ​ഷ​ത്തി​നു​ശേ​ഷം ഗു​ജ​റാ​ത്ത്​ ഭീ​ക​ര വി​രു​ദ്ധ സ്​​ക്വാ​ഡ്​​ ​സു​രേ​ഷ്​ നാ​യ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്യു​ന്ന​തി​നാ​യി ഗു​ജ​റാ​ത്ത്​ ഭീ​ക​ര​വി​രു​ദ്ധ സ്​​ക്വാ​ഡ്​ അ​ഹ്​​മ​ദാ​ബാ​ദി​ലേ​ക്ക്​ കൊ​ണ്ടു​പോ​യ സു​രേ​ഷ്​ നാ​യ​രെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക്​ കൈ​മാ​റും.

മൂ​ന്നു​ പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 17 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​ത അ​ജ്​​മീ​ർ സ്​​ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി​യാ​യ ഇ​യാ​ളു​ടെ ത​ല​ക്ക്​ ര​ണ്ടു​ ല​ക്ഷം രൂ​പ ഇ​നാം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​ ഗു​ജ​റാ​ത്തി​ലേ​ക്ക്​ കു​ടി​യേ​റി​യ കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ൽ​നി​ന്നു​ള്ള കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ സു​രേ​ഷ്​ നാ​യ​ർ ഖേ​ഡ ജി​ല്ല​യി​ലെ ഥ​സ​റ​യി​ൽ​നി​ന്നാ​ണ് ​ഹി​ന്ദു​ത്വ ഭീ​ക​ര​ശൃം​ഖ​ല​യി​ൽ ക​ണ്ണി​യാ​യ​ത്.

അ​ജ്​​മീ​ർ സ്​​ഫോ​ട​ന​ത്തി​നു​ പു​റ​മെ രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച ​ഹി​ന്ദു​ത്വ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളാ​യ ൈഹ​ദ​രാ​ബാ​ദ്​ മ​ക്ക മ​സ്​​ജി​ദ്​ സ്​​ഫോ​ട​നം, മാ​ലേ​ഗാ​വ്​ സ്​​ഫോ​ട​നം, സം​ഝോ​ത സ്​​ഫോ​ട​നം എ​ന്നി​വ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ സ്വാ​മി അ​സി​മാ​ന​ന്ദ​യു​ടെ നേ​തൃ​​ത്വ​ത്തി​ൽ രൂ​പം​കൊ​ണ്ട ശൃം​ഖ​ല​യി​ൽ ചേ​ർ​ന്ന്​ അ​ജ്​​മീ​രി​ൽ സ്​​ഫോ​ട​നം ന​ട​ത്തി​യ​ശേ​ഷം മ​റ്റൊ​രു പ്ര​തി​യാ​യ മേ​ഹു​ലി​നൊ​പ്പം ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു സു​രേ​ഷ്​ നാ​യ​ർ. അ​ജ്മീ​ര്‍ സ്ഫോ​ട​ന​ത്തി​ൽ ബോം​ബ് സ്ഥാ​പി​ച്ച ഗു​ജ​റാ​ത്തി​ലെ ഗോ​ധ്ര​യി​ലെ ഗോ​വ​ധ​വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ക​ന്‍ മു​കേ​ഷ് വാ​സ​നി​യാ​ണ് മ​ല​യാ​ളി പ്ര​തി​യു​ടെ പ​ങ്കാ​ളി​ത്തം സം​ബ​ന്ധി​ച്ച് മൊ​ഴി ന​ല്‍കി​യ​ത്.


Tags:    
News Summary - Gujarat Anti Terrorism Squad (ATS) has arrested Suresh Nair in connection with the Ajmer bomb blast -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.