Posted On
date_range Updated On
date_range ജി.എസ്.ടി പ്രഖ്യാപനം അർധരാത്രി പാർലമെൻറിൽ
ന്യൂഡൽഹി: രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്കാരമായ ചരക്കു സേവന നികുതിയിലേക്ക് (ജി.എസ്.ടി) മാറുന്നതിെൻറ പ്രഖ്യാപനം ജൂൺ 30ന് അർധരാത്രി പാർലമെൻറ് െസൻട്രൽ ഹാളിൽ നടക്കും. അത്യന്തം നാടകീയമാക്കുന്നതിന് സ്വാതന്ത്ര്യ പ്രഖ്യാപനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരിക്കും ചടങ്ങ്.
പ്രഖ്യാപനത്തിൽ പെങ്കടുക്കുന്ന സംസ്ഥാന ധനമന്ത്രിമാരടക്കമുള്ളവർക്കുള്ള അത്താഴവും അന്ന് പാർലമെൻറിലായിരിക്കും. അർധരാത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് ജൂലൈ ഒന്നിന് രാജ്യത്ത് ഏകീകൃത നികുതി ഘടന നിലവിൽവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.