വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലോക്​ഡൗൺ നീട്ടണമെന്ന്​ മന്ത്രിതല സമിതി

ന്യൂഡൽഹി: രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാലാഴ്​ചത്തേക്ക്​ അടച്ചിടണമെന്ന മന്ത്രിതല സമിതി. സർക്കാ റിന്​ ഇതുസംബന്ധിച്ച ശിപാർശ നൽകിയെന്നാണ്​ റിപ്പോർട്ട്​. ഏപ്രിൽ 14ന്​ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്​ഡൗൺ അവ സാനിക്കാനിരിക്കെയാണ്​​ തീരുമാനം. ​

ലോക്​ഡൗൺ നീട്ടിയാലും ഇല്ലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണമെന്നാണ്​ മന്ത്രിതല സമിതിയുടെ ശിപാർശ. മിക്ക സ്​കൂളുകളും വൈകാതെ തന്നെ വേനൽക്കാല അവധിയിലേക്ക്​ നീങ്ങും. ഇതിന്​ മുമ്പ്​ സ്​കൂളുകൾ തുറക്കേണ്ടെന്നാണ്​ മന്ത്രിതല സമിതിയുടെ ശിപാർശ.

നേരത്തെ വിവിധ സംസ്ഥാനങ്ങൾ ലോക്​ഡൗൺ നീട്ടണമെന്ന്​ കേന്ദ്രസർക്കാറിനോട്​ ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശ്​ ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ആവശ്യമുന്നയിച്ചിരുന്നു. തെലങ്കാന, മഹാരാഷ്​ട്ര തുടങ്ങിയ സംസ്ഥാനങ്ങളും ലോക്​ഡൗണിന്​ അനുകൂലമാണ്​. ലോക്​ഡൗൺ നീട്ടുമെന്ന സൂചന കേന്ദ്രമന്ത്രി പ്രകാശ്​ ജാവ്​ദേക്കറും നൽകിയിരുന്നു.

Tags:    
News Summary - Group Of Ministers Suggests Lockdown Extension For Schools, Colleges-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.