ഭുവനേശ്വർ: ഒഡീഷയിൽ വിവാഹസത്കാരത്തിനിടെ ലഭിച്ച സമ്മാനപൊതി പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. വധുവിന് ഗുരുതരമായി പരിക്കേറ്റു. ഒഡീഷയിലെ ബോലാൻഗിർ ജില്ലയിലാണ് സംഭവം.
ഫെബ്രുവരി 21 നടന്ന വിവാഹ സത്കാരത്തിനിടെ വധൂവരൻമാർക്ക് ലഭിച്ച സമ്മാനപൊതി തുറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. വരെൻറ മുത്തശ്ശി സംഭവ സസ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടു. ഗുരുതര പരിക്കുകളോടെ റൗർക്കേലയിലെ ഇസ്പത്ത് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വരൻ വെള്ളിയാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്. വധു ബർലയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ സമഗ്ര അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ച പൊതി നൽകിയവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.