ലോക്​സഭ തെരഞ്ഞെടുപ്പ്​ നേരത്തെ നടത്തേണ്ട സാഹചര്യമില്ലെന്ന്​ ജെയ്​റ്റ്​ലി

ന്യൂഡൽഹി: ലോക്​സഭ തെരഞ്ഞെടുപ്പ്​ നേരത്തെ നടത്തേണ്ട സാഹചര്യമില്ലെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. ന്യൂസ്​ 18 ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ തെരഞ്ഞെടുപ്പ്​ സംബന്ധിച്ച്​ ജെയ്​റ്റ്​ലി അഭിപ്രായം പറഞ്ഞത്​​. 

ലോക്​സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച്​ നടത്തണമെന്നാണ്​ സർക്കാറി​​െൻറ അഭിപ്രായം. എന്നാൽ, അത്​ നേരത്തെ നടത്തേണ്ട സാഹചര്യമില്ല. മധ്യപ്രദേശ്​, രാജസ്ഥാൻ തെരഞ്ഞെടുപ്പുകൾക്കൊപ്പം ലോക്​സഭ തെരഞ്ഞെടുപ്പ്​ നടത്തില്ലെന്നും ജെയ്​റ്റ്​ലി വ്യക്​തമാക്കി.

2019ലാണ്​ ന​രേന്ദ്ര മോദി നയിക്കുന്ന എൻ.ഡി.എ സർക്കാറി​​െൻറ കാലാവധി പൂർത്തിയാകുന്നത്​. അതിന്​ മുമ്പ്​ തന്നെ തെരഞ്ഞെടുപ്പ്​ നടത്തുമെന്ന്​ വാർത്തകളുണ്ടായിരുന്നു. ഇക്കാര്യത്തിലാണ്​ വ്യക്​തതയുമായി അരുൺ ജെയ്​റ്റ്​ലി ഇപ്പോൾ രംഗത്തെത്തിയത്​.

Tags:    
News Summary - Govt Wants Simultaneous Elections, But Lok Sabha Elections Will Not Be Advanced: Arun Jaitley-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.