ന്യൂഡൽഹി: രാജ്യത്ത് കോടതിയിലെ കേസുകൾക്ക് മാത്രമായി 10 വർഷത്തിനിടെ കേന്ദ്ര സർക്കാർ ചെലവഴിച്ചത് 400 കോടിയിലേറെ രൂപ. 2014-15 മുതൽ 2023-24 സാമ്പത്തിക വർഷം വരെയുള്ള കണക്കാണിതെന്ന് സർക്കാർ ലോക്സഭയെ അറിയിച്ചു.
2023-24ൽ 66 കോടി ചെലവിട്ടു. 2014-15ൽ ചെലവ് 26.64 കോടിയായിരുന്നു. 2015-16 വർഷം 37.43 കോടിയായി ഉയർന്നു.
രാജ്യത്തെ കോടതികളിലുള്ള ഏഴു ലക്ഷം കേസുകളിൽ കേന്ദ്ര സർക്കാർ കക്ഷിയാണെന്ന് നേരത്തേ നിയമമന്ത്രി അർജുൻ റാം മേഘ്വാൾ രാജ്യസഭയെ അറിയിച്ചിരുന്നു. ഇതിൽ 1.9 ലക്ഷം കേസുകളിൽ ധനമന്ത്രാലയമാണ് കക്ഷി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.